ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: ഏറ്റവും പുതിയ വിവരങ്ങള്‍
Posted On:
15 JUN 2020 5:38PM by PIB Thiruvananthpuram
രോഗമുക്തി നിരക്ക് 51.08 ശതമാനമായി വര്‍ധിച്ചു
കോവിഡ് 19 പരിശോധനയ്ക്കായി രാജ്യത്തു നിലവിലുള്ളത് 900 ലേറെ ലാബുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത് 7419 പേരാണ്. ആകെ 1,69,797 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 51.08 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,53,106 പേരാണ് ചികിത്സയില്‍ ഉള്ളത്.
പരിശോധനയ്ക്കായി രാജ്യത്തിപ്പോള്‍ 653 ഗവണ്‍മെന്റ് ലാബുകളാണ് ഉള്ളത്. 248 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ ആകെ 901 ലാബുകള്‍ രാജ്യത്തുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,15,519 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 57,74,133 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.
കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയതും ആധികാരികവുമായ സാങ്കേതിക വിവരങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദര്‍ശിക്കാവുന്നതാണ്.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19[at]gov[dot]inലും, മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in, @CovidIndiaSevaഎന്നിവയിലും ബന്ധപ്പെടാം.
കോവിഡ് -19 സംബന്ധിച്ച സംശയങ്ങള്‍ക്ക്, ദയവായി ആരോഗ്യ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയ +91-11-23978046 അല്ലെങ്കില്‍ 1075 ല്‍ വിളിക്കുക. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കോവിഡ് -19 സംബന്ധിച്ച ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdfല്‍ ലഭ്യമാണ്.
***
(Release ID: 1631737)
Visitor Counter : 230
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada