PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 13 JUN 2020 6:28PM by PIB Thiruvananthpuram

തീയതി: 13.06.2020

 

 

 

 

•    കോവിഡ്-19 രോഗമുക്തി നിരക്ക് 49.95 %  ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 7,135 പേർക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,54,330  ആയി.
•    രോഗബാധയുണ്ടായവരില് നോവല് കൊറോണാ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി നിരന്തരം വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ മൊത്തം 885 ലാബുകളിൽ പരിശോധന നടത്തുന്നു
•    കോവിഡ് പരിപാലനത്തിനുള്ള പുതുക്കിയ ക്ലിനിക്കല് മാനേജ്മെന്റ് മാനദണ്ഡം മന്ത്രാലയം പുറപ്പെടുവിച്ചു
•    ആരോഗ്യ സംരക്ഷണ ശൃംഖലയുമായി  ബന്ധപ്പെട്ട്  നിർണായകമായ വസ്തുക്കളുടെ ലഭ്യത സംബന്ധ്ച്ച്  കൃത്യമായ വിവരങ്ങൾ നല്കാൻ  വെബ് അധിഷ്ഠിത  സംവിധാനമായ ആരോഗ്യപഥ് നിലവിൽ വന്നു

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.

 

 

 

 

കോവിഡ്-19 രോഗമുക്തി നിരക്ക് 49.95 %  ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,135 കോവിഡ് രോഗികള്‍ക്ക് രോഗം ഭേദമായി. ഇതോടെ ഇതിനകം 1,54,330  പേര്‍ക്ക് കോവിഡ്-19 ല്‍ നിന്നും മുക്തിനേടാനായി. കോവിഡ്-19 രോഗികള്‍ക്കിടയിലുള്ള രോഗശമന നിരക്ക് 49.95%മാണ്. ഇപ്പോള്‍ മൊത്തം 1,45,779 രോഗികളാണ് ഉളളത്. ഇവരൊക്കെ കര്‍ശന നിരീക്ഷണത്തിലുമാണ്.

 

രോഗബാധയുണ്ടായവരില്‍ നോവല്‍ കൊറോണാ വൈറസ് കണ്ടെത്തുന്നതിനുള്ള ഐ.സി.എം.ആറിന്റെ പരിശോധനാ ശേഷി നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 642 ആയി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യലാബുകളുടെ എണ്ണം 243 (മൊത്തം 885) ആയി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,737 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ മൊത്തം 55,07,182 സാമ്പിളുകള്‍ പരിശോധിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1631393

 

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. തോംഗ്ലൗന്‍ ശിശൗലിത്തും ഫോണില്‍ സംസാരിച്ചു

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. തോംഗ്ലൗന്‍ ശിശൗലിത്തും ഫോണില്‍ സംസാരിച്ചു. കോവിഡ്- 19 മഹാവ്യാധി ആഗോള തലത്തില്‍ പടരുന്നതു നിമിത്തമുള്ള ആരോഗ്യ, സാമ്പത്തിക വെല്ലുവിളുകള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ലാവോസില്‍ രോഗം പടരാതിരിക്കാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡാന്തര ലോകത്തിനായി തയ്യാറെടുക്കാന്‍ രാജ്യാന്തര സഹകരണവും മികച്ച മാതൃകകളും അനുഭവങ്ങളും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1631297

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ടാന്സാനിയ യുനൈറ്റഡ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. ജോണ്പോംബ് ജോസഫ് മാഗുഫുലിയും ടെലിഫോണില്സംസാരിച്ചു

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ടാന്സാനിയ യുനൈറ്റഡ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. ജോണ്പോംബ് ജോസഫ് മാഗുഫുലിയും ടെലിഫോണില്സംസാരിച്ചു. ദാറുസ്സലാമിലേക്ക് 2016ല്നടത്തിയ സന്ദര്ശനം അനുസ്മരിച്ച പ്രധാനമന്ത്രി, ടാന്സാനിയയുമായി ഇന്ത്യക്കുള്ള പരമ്പരാഗത സൗഹൃദ ബന്ധത്തിന്റെ  പ്രാധാന്യം ഉയര്ത്തിക്കാട്ടി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1631358

 

ആരോഗ്യ സംരക്ഷണ ശൃംഖലയുമായി  ബന്ധപ്പെട്ട്  നിർണായകമായ വസ്‌തുക്കളുടെ ലഭ്യത സംബന്ധ്ച്ച്  കൃത്യമായ വിവരങ്ങൾ നല്കാൻ  വെബ് അധിഷ്ഠിത  സംവിധാനമായ ആരോഗ്യപഥ് നിലവിൽ വന്നു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631339

 

 

എന്റെ ജീവിതം,എന്റെ യോഗ " വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക്  എൻട്രികൾ അയക്കാനുള്ള   അവസാനതീയതി ഈ മാസം 21 വരെ  നീട്ടി

 

 

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പ്രഖ്യാപിച്ച,"എന്റെ ജീവിതം,എന്റെ യോഗ " വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക്  എൻട്രികൾ അയക്കാനുള്ള  അവസാനതീയതി ഈ മാസം 21 ലേക്ക് നീട്ടി.ഡിജിറ്റൽ ഇടങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന  ഈ ആഗോള തല മത്സരം,ആയുഷ് മന്ത്രാലയത്തിന്റെയും,ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ICCR) ന്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.ആറാമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1631357

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

FACT CHECK

 

 

 

 

 

Image

 

 

 



(Release ID: 1631410) Visitor Counter : 184