കല്‍ക്കരി മന്ത്രാലയം

ആത്മനിർഭർ ഭാരതത്തിനു പുതിയ പ്രതീക്ഷകളുമായി കൽക്കരിമേഖല തുറന്നു നൽകുമ്പോൾ

Posted On: 11 JUN 2020 6:31PM by PIB Thiruvananthpuram


രാജ്യത്തെ കൽക്കരി ഖനികളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിനുള്ള ലേലനടപടികൾക്ക്  മാസം18 നു ഭാരതസർക്കാർ തുടക്കം കുറിക്കും."സ്വാശ്രയഭാരതത്തിനു പുതിയ പ്രതീക്ഷകളുമായി കൽക്കരിമേഖല തുറന്നു നൽകുമ്പോൾഎന്ന പ്രമേയം അടിസ്ഥാനമാക്കിപൂർണമായും വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യാതിഥിയാകും.കൽക്കരി-ഖനന മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ട്വിറ്ററിൽ കുറിച്ചതാണ് ഇക്കാര്യം.

തികച്ചും ഉദാരമായ നിബന്ധനകൾക്ക് വിധേയമായാണ് ലേലനടപടികൾ നടക്കുകഇതിലൂടെ പുതിയ കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാനാകുംമുൻകൂറായി നൽകേണ്ട തുകയിൽ വരുത്തിയ കുറവ്റോയൽറ്റി തുകയ്ക്കനുസൃതമായി  മുൻകൂർ തുകയിൽ വരുത്തിയ മാറ്റങ്ങൾകൽക്കരിഖനികളുടെ മെച്ചപ്പെട്ട പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികൾസുതാര്യമായ ലേല നടപടിക്രമങ്ങൾഓട്ടോമാറ്റിക് റൂട്ട് വഴി നൂറു ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്.
ദേശീയ കൽക്കരി ഏകകം (National Coal Index) അടിസ്ഥാനമാക്കിആദായം പങ്കുവയ്ക്കാനുള്ള ഒരു ക്രമത്തിനുംന്യായപൂർവ്വമായ സാമ്പത്തിക വ്യവസ്ഥകൾക്കും തീരുമാനം ആയിട്ടുണ്ട്.  

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായിലേലത്തിൽ വിജയിക്കുന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കൽക്കരി ഉത്പാദനം നടത്താവുന്നതാണ്മാത്രമല്ലവേഗത്തിലുള്ള  കൽക്കരിയുത്പാദനംകോൾ ഗ്യാസിഫിക്കേഷൻ എന്നിവയിലൂടെ ഇവർക്ക് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.  

 


(Release ID: 1630949) Visitor Counter : 308