വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, "ഇന്ത്യ റാങ്കിങ്സ് 2020" കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ഇന്ന് ന്യുഡൽഹിയിൽ വെര്‍ച്വലായി പ്രകാശനം ചെയ്തു
Posted On:
11 JUN 2020 2:59PM by PIB Thiruvananthpuram
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, "ഇന്ത്യ റാങ്കിങ്സ് 2020"കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ശ്രീ രമേശ് പൊഖ്‌റിയാൽ നിഷാന്ക് ഇന്ന് ന്യുഡൽഹിയിൽ പ്രകാശനം ചെയ്തു. അഞ്ചു വിശാലമേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങളെ
പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പത്തു വിഭാഗങ്ങളിലെ റാങ്കിങ്ങുകളാണ് കേന്ദ്രമന്ത്രി പ്രകാശനം ചെയ്തത്. കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെയും ചടങ്ങിൽ സന്നഹിതനായിരുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയുടെ തുടർച്ചയായ അഞ്ചാം പതിപ്പാണ് ഇത്. ഉപരിപഠനത്തിനായി സർവ്വകലാശാലകൾ തിരഞ്ഞെടുക്കാൻ രാജ്യത്തെ വിദ്യാർഥികൾക്കും, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സർവ്വകലാശാലകൾക്കും ഈ റാങ്കിങ് പ്രക്രിയ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ പട്ടികയില്‍പ്പെടുത്തുന്നത് ലക്ഷ്യമിട്ട്, ഒരു ദേശീയ സ്ഥാപനതല റാങ്കിങ് ചട്ടക്കൂടിനു (NIRF) രൂപം നൽകാനുള്ള സുപ്രധാന തീരുമാനം തന്റെ മന്ത്രാലയത്തിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നതായി ശ്രീ നിഷാന്ക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷമായി, ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്, വിദ്യാഭ്യാസസ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ പട്ടികയില്‍പ്പെടുത്തുന്നത്.
കോവിഡ് സൃഷ്ട്ടിച്ച ദുർഘടാവസ്ഥയിൽ JEE, NEET പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ പരിശീലനത്തിന് അവസരമൊരുക്കുന്നതിനായി, ദേശീയ ടെസ്റ്റിംഗ് ഏജൻസി, അടുത്തിടെ "നാഷണൽ ടെസ്റ്റ് അഭ്യാസ് ആപ്പ് " എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി ശ്രീ നിഷാന്ക് അറിയിച്ചു. ഓൺലൈൻ മാതൃകാ പരീക്ഷകൾക്ക് സംവിധാനമുള്ള ഈ ആപ്ലിക്കേഷൻ, ഇതുവരെ 65 ലക്ഷത്തോളം വിദ്യാർഥികൾ ഡൗൺലോഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
അഞ്ചു വിശാല മേഖലകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. അധ്യാപനം-പഠനം-വിഭവങ്ങൾ, ഗവേഷണവും, തൊഴിൽപരമായ പരിശീലനവും, ഗ്രാജുവേഷൻ ഔട്ട്കംസ്, ഔട്ട്റീച്ച് & ഇൻക്ലൂസിവിറ്റി, ഗ്രഹണക്ഷമത എന്നീ
ഏകകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ അഞ്ചു വിഭാഗങ്ങളിലും ലഭിച്ച മാർക്കുകളുടെ ആകെ തുകയുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യ റാങ്കിങ്‌സ് 2020 ലെ റാങ്കിങ് പട്ടികകൾ താഴെപ്പറയുന്നു
***
(Release ID: 1630911)
Visitor Counter : 220