റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി  സെപ്റ്റംബര്‍ 30 വരെ നീട്ടി

Posted On: 09 JUN 2020 4:47PM by PIB Thiruvananthpuram

മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. 


മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം 2020 മാര്‍ച്ച് 30ന് നേരത്തെ മാര്‍ഗരേഖ ഇറക്കിയിരുന്നു.

***(Release ID: 1630475) Visitor Counter : 78