രാജ്യരക്ഷാ മന്ത്രാലയം
ഓപറേഷന്‍ സമുദ്ര സേതു: ഇറാനിലെ ഇന്ത്യക്കാരെ നാവികസേനാ കപ്പലില്‍ ഗുജറാത്തിലെ പോര്‍ബന്ദറിലെത്തിക്കും
Posted On:
08 JUN 2020 10:10AM by PIB Thiruvananthpuram
ന്യൂഡല്‍ഹി,8 ജൂണ്‍ 2020
ഓപറേഷന്‍ സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തില്‍ നാവിക സേന കപ്പലായ ഷാര്‍ദുള്‍, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഗുജറാത്തിലെ പോര്‍ട്ട് ബന്ദറില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി, തിരിച്ചെത്തിക്കേണ്ട ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക തയ്യാറാക്കിയതിനു ശേഷം ഇവരുടെ ആരോഗ്യ പരിശോധനകള്‍ നടത്തി കപ്പലിലെത്തിക്കും. കപ്പലില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനത്തിനൊപ്പം മരുന്നുകള്‍, മുഖാവരണം, പി.പി ഇ കിറ്റുകള്‍ എന്നിവയും കപ്പലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതു കൂടാതെ, കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കായി നാവികസേന തയ്യാറാക്കിയ നൂതന ആരോഗ്യ ഉപകരണങ്ങളും ഷാര്‍ദുലില്‍ സജ്ജമാക്കിയിട്ടുണ്ട്.
പോര്‍ബന്ദറിലേക്കുള്ള സമുദ്ര യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും കപ്പലില്‍ നല്‍കും. അടിയന്തര സാഹചര്യമുണ്ടായാല്‍ വേണ്ടി വരുന്ന ഐസൊലേഷന്‍ മുറികളും സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമില്ലാത്തവര്‍ക്കും രോഗബാധ ഉണ്ടാവാമെന്ന കോവിഡ് 19 ന്റെ സവിശേഷ സാഹചര്യത്തില്‍ കര്‍ശനമായ സുരക്ഷാ നടപടികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കപ്പല്‍ പോര്‍ ബന്ദറിലെത്തിയതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ ഗുജറാത്ത് ഗവണ്‍മെന്റ് അധികൃതര്‍ നിര്‍വഹിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് 2020 മെയ് 8 നാണ് ഇന്ത്യന്‍ നാവികസേന 'സമുദ്ര സേതു' ദൗത്യം ആരംഭിച്ചത്. ജലാശ്വ, മഗര്‍ എന്നീ നാലികസേനാ കപ്പലുകള്‍ 2874 ഇന്ത്യക്കാരെ മാലദ്വീപില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും യഥാക്രമം കൊച്ചിയിലും തൂത്തുക്കുടിയിലും എത്തിച്ചിരുന്നു.
***
(Release ID: 1630185)
Visitor Counter : 603
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu