ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
കോവിഡ് പ്രതിരോധത്തിന് ഒത്തൊരുമിച്ച പ്രവര്‍ത്തനം;
സാങ്കേതിക വിദ്ഗ്ധരുടെ പിന്തുണ ഉറപ്പാക്കി
Posted On:
07 JUN 2020 5:46PM by PIB Thiruvananthpuram
കോവിഡ് 19 വെല്ലുവിളികള്‍ നേരിടുന്നതിന് ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ നിന്നുള്ള പരിഹാരം ലഭ്യമാക്കുന്നതിനായി ദേശീയ ദൗത്യസേനയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയിരുന്നു. നിതി ആയോഗ് അംഗം (ആരോഗ്യം) ആണ് ദൗത്യസേനാ ചെയര്‍പേഴ്‌സണ്‍. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെയും ആരോഗ്യ ഗവേഷണ വകുപ്പിലെയും സെക്രട്ടറിമാരാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. സര്‍ക്കാര്‍-സര്‍ക്കാരിതര സാങ്കേതിക വിദഗ്ധരടങ്ങുന്ന 21 അംഗ സംഘമാണ് ദൗത്യസേനയിലുള്ളത്. വൈദ്യശാസ്ത്രം, വൈറോളജി, ഫാര്‍മക്കോളജി, പ്രോഗം ഇംപ്ലിമെന്റേഷന്‍ മേഖലകളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍.
നാല് വിദഗ്ധ സംഘങ്ങള്‍ക്കും ദൗത്യസേന രൂപം നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധന, പ്രതിരോധം, ചികിത്സ, നിരീക്ഷണം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ദൗത്യസേന നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതിയില്‍ പൊതുജനാരോഗ്യ വിദഗ്ധരാണ് അംഗങ്ങള്‍.
ഇരുപതിലേറെ തവണ ഈ ദൗത്യസംഘം യോഗം ചേര്‍ന്നിട്ടുണ്ട്.കോവിഡ്-19 നെതിരായ ശാസ്ത്ര,സാങ്കേതിക പ്രതികരണങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി സംഘം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സംഘത്തിനു പുറമെ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വിദഗ്ധരുടെ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിന് സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും അഭിപ്രായങ്ങളും ഗവണ്‍മെന്റ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ മരണനിരക്കും രോഗബാധയും കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലക്ഷംപേരില്‍ ഏറ്റവും കുറഞ്ഞ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷം പേരില്‍ 17.23 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍. മരണനിരക്ക് ലക്ഷം പേരില്‍ 0.49 - ആണ്. (ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം)
***
(Release ID: 1630095)
Visitor Counter : 259