പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പരിഭ്രാന്തിയല്ല, അവബോധമാണ് കോവിഡിനെ നേരിടാനുള്ള വജ്രായുധമെന്ന് ഡോ ജിതേന്ദ്രസിംഗ്

Posted On: 07 JUN 2020 5:33PM by PIB Thiruvananthpuram

 
പരിഭ്രാന്തിയല്ല, അവബോധമാണ് കോവിഡ് മഹാമാരിയെ നേരിടാനുള്ള വജ്രായുധമെന്ന്പ്രധാനമന്ത്രി കാര്യാലയത്തിന്റെചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്രസിംഗ്. കോവിഡ് രോഗികളുടെ ശാരീരികപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള “കോവിഡ് ബീപ്" (COVID BEEP - Continuous Oxygenation &Vital Information Detection Biomed ECIL ESIC Pod) സംവിധാനം, ന്യൂഡൽഹിയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

IIT ഹൈദരാബാദ്, ആണവോർജ്ജവകുപ്പ്എന്നിവയുടെ സഹകരണത്തോടെ ഹൈദരാബാദിലെ ESIC മെഡിക്കൽ കോളേജ് തദ്ദേശീയമായി വികസിപ്പിച്ച ചിലവ് കുറഞ്ഞ ഈ വയർലെസ്സ് സംവിധാനം, ഇത്തരത്തിൽ രാജ്യത്ത് ആദ്യത്തേതാണ്. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ പ്രതിരോധം, അവബോധം എന്നിവയ്ക്കുള്ള പങ്ക് കേന്ദ്രസഹമന്ത്രി എടുത്തു പറഞ്ഞു.

രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ തമ്മിൽ കൈകോർത്താൽ, രാജ്യം നേരിടുന്ന ഒട്ടുമിക്ക വെല്ലുവിളികൾക്കും കുറഞ്ഞ ചിലവിൽ പരിഹാരം നല്കാൻ കഴിയുമെന്നതിന്റെഉത്തമ ഉദാഹരണമാണ് കോവിഡ് ബീപ്പ് സംവിധാനമെന്ന് ഡോ സിംഗ് അഭിപ്രായപ്പെട്ടു. ശരിയായ അര്‍ത്ഥത്തില്‍ ആത്മനിര്‍ഭര ഭാരതം  നടപ്പാക്കാന്‍ ഇത്തരം നീക്കങ്ങൾ വഴിതുറക്കുമെന്നുംഅദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


താഴെപ്പറയുന്നവ ഉൾപ്പെടുത്തിയാണ്കോവിഡ് ബീപ്പിന്റെ ഏറ്റവും പുതിയ പതിപ്പിന് രുപം നൽകിയിരിക്കുന്നത്:


a.     NIBP നിരീക്ഷണം: രോഗബാധിതരായ വയോജനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ളത്. അതുകൊണ്ടു തന്നെ, NIBP നിരീക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.


b.     ECG നിരീക്ഷണം: രോഗപ്രതിരോധത്തിനായോ ചികിത്സയ്ക്കായോ നൽകുന്ന ഹൈഡ്രോക്സിക്ളോറോക്വിൻ (Hydroxychloroquine), അസിത്രോമൈസിൻ (Azithromycin) തുടങ്ങിയവ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ECG നിരീക്ഷണത്തിനു പ്രാധാന്യം ഏറെയാണ്‌.

c.      ശ്വസോച്ഛാസ നിരക്ക്: ബയോ ഇമ്പിഡൻസ് (BioImpedance) രീതിയിലൂടെയാണ് ഇത് കണക്കാക്കുന്നത്.

രോഗപകർച്ചാ സാധ്യതകൾ കുറയ്ക്കാനും, PPE പോലുള്ള വിഭവങ്ങൾ ഭാവിയിലേക്ക് കാത്തുസൂക്ഷിക്കാനും കോവിഡ് ബീപ്പ് ഏറെ സഹായിക്കും.

***

 



(Release ID: 1630086) Visitor Counter : 321