പരിസ്ഥിതി, വനം മന്ത്രാലയം

നഗരവനങ്ങൾ എന്ന ആശയത്തിലൂന്നി ലോക പരിസ്ഥിതി  ദിനത്തിൽ വെർച്വൽ ആഘോഷങ്ങൾ

Posted On: 04 JUN 2020 5:15PM by PIB Thiruvananthpuram


എല്ലാ വർഷവും ജൂൺ 5 നാണ് ലോക പരിസ്ഥിതി ദിനം (World Environment Day,WED) ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി, യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗാം പ്രഖ്യാപിച്ച പ്രമേയത്തെ ആധാരമാക്കിയുള്ള ഒട്ടേറെ പരിപാടികളാണ് കേന്ദ്ര  വനം,പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം സംഘടിപ്പിച്ചിട്ടുള്ളത്. ‘ജൈവ വൈവിധ്യം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. കോവിഡ് -19 മഹാമാരിമൂലമുള്ള സാഹചര്യങ്ങളും, ഈ വർഷത്തെ പ്രമേയവും  കണക്കിലെടുത്ത് നഗരവനങ്ങൾ എന്ന ആശയത്തിലൂന്നിയായിരിക്കും കേന്ദ്ര വനം,പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വെർച്വൽ ആഘോഷങ്ങൾ  സംഘടിപ്പിക്കുന്നത്. കേന്ദ്ര വനം,പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ചടങ്ങിൽ മുഖ്യാതിഥിയായിയായിരിക്കും . ജൂൺ 5 ന് രാവിലെ 9 മുതൽ ആഘോഷ പരിപാടികൾ https://www.youtube.com/watch?v=IzMQuhmheoo എന്ന വെബ്‌സൈറ്റിൽ തത്സമയം ലഭ്യമാകും.

ലോക ജൈവവൈവിധ്യത്തിന്റെ എട്ട് ശതമാനം ഇന്ത്യയിലാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സമ്പന്നമായ ജൈവവൈവിധ്യമുള്ള രാജ്യത്ത് നിരവധി ഇനങ്ങളിൽപ്പെട്ട മൃഗങ്ങളും സസ്യങ്ങളും ഉണ്ട്. കൂടാതെ ആഗോള ജൈവ വൈവിധ്യ ത്തിന്റെ കലവറയായി കണക്കാക്കപ്പെടുന്ന  35 പരിസ്ഥിതി ലോല പ്രദേശങ്ങളിൽ,  4 എണ്ണം ഇന്ത്യയിലാണ്.വർദ്ധിച്ചുവരുന്ന നഗരവൽക്കരണം  നഗരപ്രദേശങ്ങളിൽ  ജൈവവൈവിധ്യം  സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

 200 കോർപ്പറേഷനുകളിലും നഗരങ്ങളിലും നഗരവനങ്ങൾ  സൃഷ്ടിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര വനം,പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുനരാരംഭിച്ചിട്ടുണ്ട്. ഈ നഗരങ്ങളിലെല്ലാം പൂന്തോട്ടങ്ങളുണ്ടെങ്കിലും വനങ്ങളില്ല എന്നതാണ് പദ്ധതി നടപ്പാക്കാൻ പ്രധാന കാരണം.ഭൂമിയുടെ ശ്വാസകോശമാണ് വനങ്ങൾ. നഗരങ്ങളുടെ ശ്വാസകോശ ശേഷിയുടെ  പുനഃസൃഷ്ടിക്കും  ശക്തിവർദ്ധനവിനും  നഗരവനങ്ങൾ  സഹായകമാകും.


പരിപാടിയിൽ കേന്ദ്ര  പരിസ്ഥിതി സഹമന്ത്രി ശ്രീ.ബാബുൽ സുപ്രിയോ, മന്ത്രാലയത്തിലെ  മുതിർന്ന ഉദ്യോഗസ്ഥർ, യു.എൻ‌.സി‌.സി‌.ഡി.( UNCCD)-യിലെയും  യു‌.എൻ‌.ഇ.‌പി.( UNEP)-യിലെയും  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും . വിശിഷ്ടാതിഥികളെല്ലാം  വെർച്വൽ ആയി ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

***



(Release ID: 1629406) Visitor Counter : 258