പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഒപെക് സെക്രട്ടറി ജനറലുമായി ചര്‍ച്ച നടത്തി, ആഗോള ഊര്‍ജ്ജ സുസ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു

प्रविष्टि तिथि: 04 JUN 2020 3:42PM by PIB Thiruvananthpuram

 

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) - സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബര്‍ക്കിന്‍ഡോയുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19, ആഗോള ഊര്‍ജ്ജ വിപണിയില്‍ ചെലുത്തിയ സ്വാധീനവും, അസംസ്‌കൃത എണ്ണവിലയിലെ പ്രവണതകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും, ഉപഭോക്തൃ രാജ്യങ്ങളും വരും ദിവസങ്ങളില്‍ ഉത്തരവാദിതത്ത പൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ ചുണ്ടിക്കാട്ടി. എണ്ണ വിപണിയുടെ സ്ഥിരത നിര്‍ണയിക്കുന്നതില്‍ ഒപെകിന്റെ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍   ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ആഗോള ഊര്‍ജ്ജ സുസ്ഥിരതയ്ക്കും വേണ്ടി ഒപെക് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ഒപെക് സെക്രട്ടറി ജനറല്‍ ബര്‍ക്കിന്‍ഡോ അഭിനന്ദിച്ചു.
***


(रिलीज़ आईडी: 1629372) आगंतुक पटल : 183
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Odia , Tamil , Telugu