മന്ത്രിസഭ
ഇന്ത്യൻ വൈദ്യ - ഹോമിയോപ്പതി മേഖലകൾക്കായുള്ള ഫാർമകോപ്പിയ കമ്മീഷനെ (PCIM&H), ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ഉപ-കാര്യാലയമായി മാറ്റാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം
Posted On:
03 JUN 2020 5:12PM by PIB Thiruvananthpuram
ഇന്ത്യൻ വൈദ്യ - ഹോമിയോപ്പതി മേഖലകൾക്കായുള്ള ഫാർമകോപ്പിയ കമ്മീഷനെ (PCIM&H), ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ഉപ-കാര്യാലയമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഗാസിയാബാദിൽ 1975 ൽ സ്ഥാപിച്ച കേന്ദ്രസർക്കാർ ലബോറട്ടറികളായ ഫാർമകോപ്പിയ ലബോറട്ടറി ഫോർ ഇന്ത്യൻ മെഡിസിൻ (PLIM), ഹോമിയോപ്പതിക് ഫാർമകോപ്പിയ ലബോറട്ടറി (HPL) എന്നിവയെ ഇതിനോട് ലയിപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം നടപ്പാക്കുക.
ഈ മൂന്ന് സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികപരിജ്ഞാനമുള്ള ജീവനക്കാർ, സാമ്പത്തികവിഭവശേഷി എന്നിവയുടെ ക്രിയാത്മക ഉപയോഗത്തിലൂടെ, ആയൂർവേദ-സിദ്ധ-യുനാനി-ഹോമിയോ മരുന്നുകളുടെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് നടപടി. മരുന്നുകളുടെ ഫലപ്രദമായ നിയന്ത്രണവും ഇതിലൂടെ ഉറപ്പാക്കാനാകും.
ലയനം പൂർത്തിയാകുന്നതോടു കൂടി, ഭരണനിർവഹണത്തിനാവശ്യമായ മെച്ചപ്പെട്ട സംവിധാനങ്ങൾ PCIM&H യ്ക്ക് മന്ത്രാലയത്തിന് കീഴിൽ ലഭ്യമാകും.
****
(Release ID: 1629092)
Visitor Counter : 267
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada