വ്യോമയാന മന്ത്രാലയം

വിദേശത്ത് നിന്ന് മടങ്ങി വരുന്ന പൗരന്മാരുടെ  നൈപുണ്യ മാപ്പിംഗ് നടത്താൻ സർക്കാർ

Posted On: 03 JUN 2020 3:24PM by PIB Thiruvananthpuram

 

വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ് നടത്തുന്നതിനായി സ്‌കിൽഡ് വർക്കേഴ്‌സ് അറൈവൽ ഡാറ്റാബേസ് ഫോർ എംപ്ലോയ്‌മെന്റ് സപ്പോർട്ട് അഥവാ SWADES എന്ന പേരിലുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു.കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം  എന്നിവയുടെ സഹകരണത്തോടെ  മടങ്ങി വരുന്ന പ്രവാസികളുടെ യോഗ്യതയും തൊഴിൽ നൈപുണ്യവും അടിസ്ഥാനമാക്കി,  വിദേശ-സ്വദേശ കമ്പനികളുടെ  തൊഴിൽ  ആവശ്യങ്ങൾക്ക് അനുസൃതമായുള്ള  ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ശേഖരിച്ച വിവരങ്ങൾ അനുയോജ്യമായ പ്ലേസ്മെന്റ് അവസരങ്ങൾക്കായി രാജ്യത്തെ കമ്പനികളുമായി പങ്കിടും. മടങ്ങിവരുന്ന പൗരന്മാർ ഒരു ഓൺലൈൻ SWADES സ്കിൽ കാർഡ് പൂരിപ്പിക്കണം. നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പദ്ധതി നടപ്പാക്കൽ വിഭാഗമായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ‌.എസ്‌.ഡി‌.സി.) പദ്ധതി നടത്തിപ്പിന് വേണ്ട പിന്തുണ നൽകുന്നു.

മടങ്ങിയെത്തുന്ന പൗരന്മാരുടെ  വിവരങ്ങൾ ശേഖരിക്കുന്നതിനായി www.nsdcindia.org/swades എന്ന വെബ്‌സൈറ്റിൽ  ഓൺലൈൻ ഫോം ലഭ്യമാണ്. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  ടോൾ ഫ്രീ കോൾ സെന്റർ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

2020 മെയ് 30 മുതൽ, SWADES സ്കിൽ ഓൺ‌ലൈൻ ഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്. 2020 ജൂൺ 3 ന്  ഉച്ചക്ക് 2 മണി വരെ 7000 പേർ രജിസ്‌ട്രേഷൻ  പൂർത്തിയാക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് തൊഴിൽ നൈപുണ്യമുള്ള പ്രവാസികൾ  കൂടുതലായി മടങ്ങി വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

***(Release ID: 1629084) Visitor Counter : 218