രാജ്യരക്ഷാ മന്ത്രാലയം

രക്ഷാമന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് ഫ്രഞ്ച് സായുധസേനാ മന്ത്രിയുമായി സംസാരിച്ചു

Posted On: 02 JUN 2020 2:26PM by PIB Thiruvananthpuram

 


ന്യൂഡൽഹി , ജൂൺ  02, 2020

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ലോറൻസ് പാർലിയുമായി ടെലിഫോൺ സംഭാഷണം നടത്തി. കോവിഡ്‌ 19 സാഹചര്യം, പ്രാദേശിക സുരക്ഷ എന്നിവയുൾപ്പെടെ ചർച്ച ചെയ്യുകയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ധാരണയാവുകയും ചെയ്തു.
കോവിഡ്‌ 19  വെല്ലുവിളികൾക്കിടയിലും റാഫേൽ വിമാനം യഥാസമയം വിതരണം ചെയ്യാനുള്ള പ്രതിജ്‌ഞാബദ്ധത  ഫ്രാൻസ് ആവർത്തിച്ച്‌ വ്യക്‌തമാക്കി.

2020 മുതൽ 2022 വരെ ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിന്റെ (ഐഒഎൻഎസ്) ഫ്രാൻസിന്റെ ചെയർമാൻ പദവി രാജ്യരക്ഷാമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 2018 ലെ  ഇന്ത്യ–- -ഫ്രാൻസ് സംയുക്തവിഷൻ  നിറവേറ്റുന്നതിന്  യോജിച്ച്‌ പ്രവർത്തിക്കാൻ  ഇരുവരും ധാരണയായി .



(Release ID: 1628645) Visitor Counter : 190