ശാസ്ത്ര സാങ്കേതിക മന്ത്രാലയം

നോവല്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

Posted On: 02 JUN 2020 10:49AM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ജൂൺ 02, 2020

 

70 ദിവസത്തെ ലോക്ക്ഡൗണിനുശേഷം, അണ്ലോക്ക് 1.0 പ്രാവര്ത്തികമാക്കാന്തുടങ്ങിയിരിക്കുന്നു. 2020 ജൂണ്‍ 1 മുതല്ഔദ്യോഗികമായി ലോക്ക്ഡൗണ്അഞ്ചാംഘട്ടം നിലവില്വന്നതോടെ, സാമ്പത്തികരംഗവും, ജീവിതവും സാധാരണ നിലയിലേയ്ക്ക് ഘട്ടമായും, നിയന്ത്രിത രീതിയിലും തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. 'വൈറസിനോടൊപ്പം ജീവിക്കുന്നതിനായി’, അഞ്ച് മാര്ഗങ്ങള്ഉള്ളതായി ഇന്ത്യ സയന്സ് വയര്നോട് സംസാരിക്കവേ കേന്ദ്ര സര്ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. കെ. വിജയ് രാഘവന്പറഞ്ഞു. മരുന്നുകളുടെയും, വാക്സിന്റെയും ഗവേഷണ പ്രവര്ത്തനങ്ങള്നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ക്ലിനിക്കല്ട്രയലിനുശേഷം അത് വ്യാപകമായ രീതിയില്ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രൊഫ. വിജയരാഘവന്നിര്ദേശിച്ച അഞ്ച് മാര്ഗങ്ങള്‍:

 

1. വീടിനു പുറത്തിറങ്ങുമ്പോള്മാസ്ക് ധരിക്കുക

ഒരു വ്യക്തി സംസാരിക്കുമ്പോള്‍ 1000 ത്തോളം സൂക്ഷ്മ ഉമിനീര്കണികകള്പുറന്തള്ളപ്പെടുന്നതായി അടുത്തിടെയുള്ള പഠനങ്ങള്വ്യക്തമാക്കുന്നു. വ്യക്തി നോവല്കൊറോണ വൈറസ് ബാധിതനാണെങ്കില്‍, ഓരോ ഉമിനീര്കണികയും ആയിരക്കണക്കിന് അണുക്കളുടെ വാഹകരായിരിക്കും. വൈറസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്പ്രകടമാകുന്നില്ല. അതിനാല്‍, രോഗബാധിതരാണെന്ന് അവര്തിരിച്ചറിയുന്നുമില്ല. മുഖാവരണം അഥവാ മാസ്ക് ധരിക്കുന്നത് നമ്മളെ മാത്രമല്ല, നാം രോഗബാധിതരാണെങ്കില്മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കുന്നു.

 

2. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക

രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പര്ക്കത്തില്വരുമ്പോഴാണ് കോവിഡ് 19 വ്യാപനം ഉണ്ടാകുന്നത്. അതു കൂടാതെ, വൈറസ് ബാധിതനായ വ്യക്തി, സ്പര്ശിച്ചതോ, സമ്പര്ക്കത്തില്വന്നതോ ആയ വസ്തുക്കള്‍, പ്രതലം, എന്നിവ മറ്റൊരാള്സ്പര്ശിച്ചാലും വൈറസ് വ്യാപനം ഉണ്ടാകാം. എപ്പോഴും മുഖത്ത് തൊടാനുള്ള ഒരു പ്രവണതയാണ് നമ്മുടേത്. എന്നാല്നമ്മുടെ കൈകള്‍, സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 30 സെക്കന്റിലും വൃത്തിയായി കഴുകിയാല്‍, വൈറസ് ഉണ്ടെങ്കില്അത് നശിച്ചു പോകും.

 

3. സാമൂഹ്യ അകലം പാലിക്കല്

രോഗിയുമായി നേരിട്ട് സമ്പര്ക്കത്തില്വരുമ്പോഴോ, രോഗബാധിതതനില്നിന്നുള്ള ഉമിനീര്കണികകള്ശ്വസനപഥത്തിലൂടെയോ മറ്റോ പ്രവേശിക്കുമ്പോഴോ ആണ് മറ്റൊരാള്ക്ക് രോഗം പകരുന്നത്. സാധാരണഗതിയില്രോഗബാധിതനായ വ്യക്തിയില്നിന്ന് ഒരു മീറ്റര്വരെ അകലത്തില്കണികകള്സഞ്ചരിക്കാം. പൊതുസ്ഥലത്ത് വ്യക്തികള്തമ്മില്കുറഞ്ഞത് ഒരു മീറ്റര്അകലമെങ്കിലും പാലിക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.

 

4. പരിശോധനയും ട്രാക്കിങ്ങും

ഒരാള്കോവിഡ് 19 പോസിറ്റീവായാല്‍, അദ്ദേഹവുമായി നേരിട്ട് സമ്പര്ക്കത്തില്വന്നവരെ കണ്ടെത്തുകയാണ് വേണ്ടത്. വൈറസ് ബാധിതരെ കണ്ടെത്താനായാല്‍, ഒരു പരിധിവരെ വൈറസ് വ്യാപനം നിയന്ത്രിക്കാനാവും.

 

5. ഐസൊലേഷന്

കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയെ നിര്ബന്ധമായും മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

 

ജനസാന്ദ്രത ഏറിയ പ്രദേശത്ത് താമസിക്കുന്നവര്സ്വീകരിക്കേണ്ട ശുചിത്വ മാര്ഗനിര്ദേശങ്ങളെപ്പറ്റിയും വീട്ടില്നിര്മിക്കാവുന്ന മുഖ സുരക്ഷാ കവചങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങള്http://psa.gov.in/ എന്ന വെബ്സൈറ്റി്ല്നിന്നും സൗജന്യമായി ഡൗണ്ലോഡ് ചെയ്യാവുന്നതാണ്.



(Release ID: 1628638) Visitor Counter : 277