ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
കോവിഡ് കാലത്ത് ആശ്വാസമായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ (MoFPI) ത്തിന്റെ പരാതി സെൽ; വ്യവസായമേഖലയിൽ നിന്ന് ലഭിച്ച 585 പരാതികളിൽ, 581 നും പരിഹാരം
Posted On:
30 MAY 2020 2:50PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 30, 2020
കോവിഡ് കാലത്ത് തങ്ങൾക്ക് ലഭിച്ച 585 പരാതികളിൽ, 581 നും പരിഹാരം കാണാൻ
ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ (MoFPI ) ത്തിന്റെ പരാതി സെല്ലിന് കഴിഞ്ഞു. സംസ്ഥാന ഭരണകൂടങ്ങൾ, ആഭ്യന്തര-ധന മന്ത്രാലയങ്ങൾ പോലുള്ള മറ്റു ബന്ധപ്പെട്ട അധികൃതർ തുടങ്ങിയവരുടെ സഹായത്തോടെയാണ്, ഇതിനായുള്ള പ്രത്യേക കർമ്മസേന, പരാതികൾക്ക് പരിഹാരം കാണുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന വ്യവസായ സംഘടനകൾ, ഭക്ഷ്യസംസ്കരണ മേഖലയിലെ പ്രമുഖർ എന്നിവരുമായി കർമ്മസേന തുടർച്ചയായി ബന്ധം പുലർത്തിവരുന്നുണ്ട്. രാജ്യത്തെ ഭക്ഷ്യ - അനുബന്ധ വ്യവസായങ്ങൾ നേരിടുന്ന പ്രശ്ങ്ങളും വെല്ലുവിളികളും പരിഹരിച്ചു, പൂർണമായ അളവിൽ അവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ഭക്ഷ്യസംസ്കരണ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും, പരാതികളും covidgrievance-mofpi[at]gov[dot]in എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.
ഇത്തരം പ്രശ്നനങ്ങൾ പരിഹരിക്കുന്നതിനായി, ഒരു പ്രത്യേക കർമ്മസേനയ്ക്കും, പരാതി സെല്ലിനും മന്ത്രാലയത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, 'ഇൻവെസ്റ്റ് ഇന്ത്യ' യിലെ അംഗങ്ങളും അടങ്ങുന്നതാണ് ഈ സംവിധാനം.
താഴെത്തട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ, വ്യവസായ സംഘടനകൾ, കയറ്റുമതിക്കാർ, കോൾഡ് ചെയിൻ സംവിധാനവുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുമായി പതിവായി വീഡിയോ കോൺഫെറെൻസിലൂടെ ചർച്ച നടത്തുന്നുണ്ട്.
(Release ID: 1627915)
Visitor Counter : 276