വിനോദസഞ്ചാര മന്ത്രാലയം

ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ  അംഗീകാരത്തിന് / തരം തിരിക്കലിനുമുള്ള കാലാവധി  2020 ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം 

Posted On: 26 MAY 2020 12:57PM by PIB Thiruvananthpuram


ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള അംഗീകാരത്തിന്  6 മാസത്തെ ഇളവ്/നീട്ടി നൽകും 

വിനോദ സഞ്ചാരികള്‍ക്കായി നിര്‍ദിഷ്ട സൗകര്യങ്ങള്‍ അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് വിവിധ സ്റ്റാര്‍ റേറ്റിങ്ങുകള്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയമാണ്  അനുവദിക്കുന്നത്. ഈ സംവിധാനത്തിനു കീഴില്‍ ഹോട്ടലുകളെയും  മറ്റും ഒന്ന് മുതല്‍ അഞ്ച് (വിവിധ വിഭാഗങ്ങൾ )വരെ സ്റ്റാറുകളടക്കമുള്ള വിവിധ തരംതിരിക്കലാണ്  ചെയ്യുന്നത്.
 5 വർഷമാണ് ഇതിന്റെ കാലാവധി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹോസ്പിറ്റാലിറ്റി  മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഹോട്ടലുകളുടേയും മറ്റ് താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങളുടേയും അംഗീകാരം/ പുനര്‍ അംഗീകാരം,  തരം തിരിക്കല്‍/ പുനര്‍ തരം തിരിക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകളുടെ കാലാവധി പൂര്‍ത്തിയാകുകയോ 24-3-2000 മുതല്‍ 29-6-2020 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ത്തിയാകുന്നതോ ആണെങ്കില്‍ അവ 2020 ജൂണ്‍ 30 വരെ നീട്ടിയതായി വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

ഇതിനു സമാനമായി ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ആഭ്യന്തര ടൂര്‍  ഓപ്പരേറ്റര്‍മാര്‍, ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് അംഗീകാരം നല്‍കാനും വിനോദ സഞ്ചാര വകുപ്പിനു പദ്ധതിയുണ്ട്. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഈ മേഖലകളില്‍ ഗുണനിലവാരവും സേവനവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

2020 മാര്‍ച്ച് മുതലുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലകളില്‍ ആവശ്യമായ പരിശോധനകളും അപേക്ഷ പരിശോധനയും നടക്കാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും (ഇന്‍ബൗണ്ട്, ഡൊമസ്റ്റിക്, അഡ്വഞ്ചര്‍) ഇവയ്ക്കുള്ള കാലാവധിയിൽ  ആറു മാസം ഇളവ് /നീട്ടി നൽകാൻ  മന്ത്രാലയം തീരുമാനിച്ചു. താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് വിധേയമായിട്ടാകും ട്രാവല്‍ ഏജന്റുമാര്‍ക്കും  ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍ക്കും അംഗീകാരത്തിന് നല്‍കുന്ന ഇളവുകള്‍/നീട്ടി നൽകൽ 

1. മുമ്പുണ്ടായിരുന്ന അംഗീകാരത്തിന്റെ കാലാവധി കഴിയുകയോ നിലവിലെ അംഗീകാരം 2020 മാര്‍ച്ച് 22  (പരിശോധനകള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം  ഉത്തരവിറക്കിയ ദിവസം) തൊട്ട്  ലോക്ക് ഡൗണ്‍ തീരുന്നതുവരെയുള്ള കാലയളവിൽ അവസാനിക്കുകയോ ചെയ്യുക.

2. നിലവിലെ/ മുമ്പുണ്ടായിരുന്ന അംഗീകാരം കാലാവധി പൂര്‍ത്തിയാകും മുമ്പ് പുതുക്കാനായി അപേക്ഷിച്ചിരിക്കുക.


(Release ID: 1626915) Visitor Counter : 287