രാസവസ്തു, രാസവളം മന്ത്രാലയം

എൻ‌പി‌പി‌എ മാർഗനിർദേശത്തിനു പിന്നാലെ എൻ -95 മാസ്കുകളുടെ വില  ഇറക്കുമതിക്കാരും നിർമ്മാതാക്കളും വിതരണക്കാരും കുറച്ചു

प्रविष्टि तिथि: 25 MAY 2020 5:28PM by PIB Thiruvananthpuram

 

എൻ -95 മാസ്കുകളെ കേന്ദ്ര സർക്കാർ അവശ്യ സാധന നിയമം, 1955 പ്രകാരം 2020 മാർച്ച് 13 ലെ വിജ്ഞാപന പ്രകാരം ഒരു അവശ്യ വസ്‌തുവായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ, അവശ്യവസ്തുക്കളുടെ പൂഴ്‌ത്തി വെപ്പ്, കരിഞ്ചന്ത എന്നിവ ശിക്ഷാർഹമായ കുറ്റമാണ്. ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള അധികാരം വിനിയോഗിച്ച്‌ സർജിക്കൽ മാസ്‌ക്‌, സാധാരണ മാസ്ക്‌, ഹാൻഡ് സാനിറ്റൈസറുകൾ, കയ്യുറകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌ അതോറിട്ടി (എൻ‌പി‌പി‌എ) സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പാക്കറ്റിൽ പ്രിന്റ്‌ ചെയ്‌തു പ്രദർശിപ്പിച്ചിരിക്കുന്ന എംആര്‍പിയേക്കാല്‍ കൂടിയ വില വാങ്ങുന്ന സാഹചര്യമുണ്ടാവരുതെന്നും മാർച്ച്‌ 13 ന്റെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.

പൂഴ്‌ത്തി വെപ്പ്‌, കരിഞ്ചന്ത, എൻ -95 മാസ്കുകളുടെ വ്യത്യസ്‌തമായ കൂടിയ വിലകൾ എന്നിവ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഉചിതമായ നടപടികൾ സ്വീകരിക്കാൻ എൻ‌പി‌പി‌എ എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ സർക്കാരുകളുടെയും സ്റ്റേറ്റ് ഡ്രഗ് കൺട്രോളർമാർ, ഫുഡ് ആൻഡ് ഡ്രഗ് അധികാരികളോടും നിർദ്ദേശിച്ചു. ചിലയിടങ്ങളിൽ റിപ്പോർട്ട്‌ ചെയ്‌തത്‌ അനുസരിച്ച്‌ റെയ്ഡ് നടത്തി അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പുകാർക്കും കരിഞ്ചന്തക്കാർക്കും എതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ട്‌. എൻ -95 മാസ്കുകൾക്ക് ഗവൺമെന്റ്‌ വില കൃത്യമായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്‌.

എൻ -95 മാസ്കുകളുടെ സർക്കാരിതര സംഭരണങ്ങളുടെ വിലയിൽ തുല്യത പാലിക്കാനും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും എല്ലാ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും വിതരണക്കാർക്കും എൻ‌പി‌പി‌എ 2020 മെയ് 21ന് മാർഗനിർദേശം നൽകിയിരുന്നു.

അതേസമയം, ടൈംസ് ഓഫ് ഇന്ത്യയിൽ ഇന്ന്‌ പ്രത്യക്ഷപ്പെട്ട വാർത്ത എൻ‌പി‌പി‌എ നിഷേധിച്ചു. സർക്കാർ സംഭരിക്കുന്ന വിലയേക്കാല്‍ മൂന്നിരട്ടി വില എന്‍പിപിഎ അംഗീകരിച്ചു എന്നായിരുന്നു വാര്‍ത്തയിലെ ആരോപണം. വാർത്തയിൽ പറയുന്ന സർക്കാർ സംഭരണ നിരക്ക് തെറ്റാണ്. അത്‌ വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

***


(रिलीज़ आईडी: 1626791) आगंतुक पटल : 363
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada