രാസവസ്തു, രാസവളം മന്ത്രാലയം

ഇറാന് വെട്ടുകിളി നിയന്ത്രണ കീടനാശിനി നല്‍കാന്‍ എച്ച്.ഐ.എല്‍ (ഇന്ത്യ) സജ്ജം

Posted On: 24 MAY 2020 1:59PM by PIB Thiruvananthpuram


കോവിഡ്-19 ചരക്കുനീക്കത്തിനും മറ്റുള്ളവയ്ക്കും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും  രാസവള മന്ത്രാലത്തിന്റെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്‍(ഇന്ത്യ) കീടനാശിനികളുടെ സമയബന്ധിതമായ ഉല്‍പ്പാദനവും കര്‍ഷകസമൂഹത്തിനുള്ള വിതരണവും ഉറപ്പാക്കി.


ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാർ  പ്രകാരം ഇറാന്റെ വെട്ടുകിളി നിയന്ത്രണ പരിപാടിക്കായി 25 മെട്രിക് ടണ്‍ മാലത്തിയോണ്‍ ടെക്‌നിക്കലിന്റെ ഉല്‍പ്പാദന പ്രക്രിയയിലാണ് എച്ച്.ഐ.എല്‍ ഇപ്പോള്‍. ഈ ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ആണ് എച്ച്.ഐ.എല്ലിനെ സമീപിച്ചത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി. യില്‍ നിന്നും ബി.ബി. ആയി ഉയര്‍ന്നു. ഇത് നിക്ഷേപത്തിന് സ്ഥായിയായ ഗ്രേഡ് ആണ്.

അടച്ചിടല്‍ കാലത്ത് 2020 മേയ് 15 വരെ കര്‍ഷകസമൂഹത്തിനും ആരോഗ്യ വകുപ്പിനും ആവശ്യമായ   120 മെട്രിക് ടണ്‍ മാലത്തിയോണ്‍ ടെക്‌നിക്കലും 120.40 മെട്രിക് ടണ്‍ ഡി.ഡി.ടി ടെക്‌നിക്കലും 288 മെട്രിക് ടണ്‍ ഡി.ഡി.ടി 50%ഉം 21 മെട്രിക് ടണ്‍ എച്ച്.ഐ.എല്‍ ഗോള്‍ഡും (വെള്ളത്തില്‍ ലയിക്കുന്ന വളം), കയറ്റുമതിക്കായി 12 മെട്രിക്ക് ടണ്‍ മാന്‍കോ സെബ് ഫഗൈസൈഡും  35 മെട്രിക് ടൺ മറ്റു വിവിധ രാസവളങ്ങളും എച്ച്.ഐ.എല്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്.

***



(Release ID: 1626588) Visitor Counter : 273