ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
22 MAY 2020 6:45PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
ഇന്നലെ മുതല്‍ 6088 കോവിഡ് കേസുകളുടെ വര്‍ധനയാണ് രാജ്യത്തുണ്ടായത്. ആകെ സ്ഥിരീകരിച്ചത് 1,18,447 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 66,330 പേര്‍.
ഇതുവരെ രോഗം ഭേദമായത് 48,533 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3234 പേര്‍ക്ക് രോഗം ഭേദമായി. 40.98 ശതമാനമാണ് രോഗമുക്തി നിരക്ക്.
നാലാം ഘട്ട ലോക്ക്ഡൗണിലേയ്ക്കു കടക്കുമ്പോള്‍ അനുയോജ്യമായ 'കോവിഡ് പെരുമാറ്റ രീതി' നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. കൈകളുടെ ശുചിത്വം, മുഖാവരണങ്ങളുടെ ഉപയോഗം, ശാരീരിക അകലം, വയോജനങ്ങളുടെയും രോഗപ്രതിരോധശേഷി കുറഞ്ഞവരുടെയും പ്രത്യേക പരിചരണം എന്നിവ ശീലമാക്കുക.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1626203)
Visitor Counter : 287