പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് ആധാരശിലയാക്കണമെന്ന് ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

Posted On: 22 MAY 2020 1:46PM by PIB Thiruvananthpuram

 

എണ്ണ, വാതക കമ്പനികള്‍ 8000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന, നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പൈപ്പ്‌ലൈന്‍ പദ്ധതികള്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ അവലോകനം ചെയ്തു. ഈ പദ്ധതികള്‍ പൂര്‍ണ്ണമായും സ്വദേശീവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

2020 സെപ്റ്റംബറോടെ ഒരു ലക്ഷം മെട്രിക് ടണ്‍ ഉരുക്ക് സംഭരിക്കുന്നതിന് 1000 കോടിയിലേറെ രൂപയുടെ ലൈന്‍ പൈപ് ടെന്‍ഡറുകള്‍ വിളിക്കുന്ന പ്രക്രിയയിലാണ് ഗെയില്‍. 800 കിലോമീറ്റര്‍ ദൂരത്തിലേക്കുള്ള ഈ പൈപ്പ് ലൈനായി ആഭ്യന്തര വിതരണക്കാരില്‍ നിന്നാണ് ലേലം വിളിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ സംഭരണം ഇരട്ടിയാക്കും.

ഇന്ത്യന്‍ ഓയില്‍ 6025 കോടി രൂപ ചെലവില്‍ ദക്ഷിണേന്ത്യയില്‍ 1450 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ചുവട് പിടിച്ച് 2060 കോടി രൂപ ചെലവില്‍ 1.65 ലക്ഷം മെട്രിക് ടണ്‍ ഉരുക്ക് പൈപ്പുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി ഈ പദ്ധതിക്കുണ്ട്.


*



(Release ID: 1626092) Visitor Counter : 231