പ്രധാനമന്ത്രിയുടെ ഓഫീസ്
അംഫാന്‍ ചുഴലിക്കാറ്റ്: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാളും ഒഡിഷയും സന്ദര്‍ശിക്കും
Posted On:
21 MAY 2020 9:08PM by PIB Thiruvananthpuram
അംഫാന്‍ ചുഴലിക്കാറ്റു വീശിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാളും ഒഡിഷയും സന്ദര്‍ശിക്കും.
ട്വീറ്റിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു: 'നാളെ പ്രധാനമന്ത്രി പശ്ചിമ ബംഗാളും ഒഡിഷയും സന്ദര്‍ശിച്ച് അംഫാന്‍ ചുഴലിക്കാറ്റു വിതച്ച നാശങ്ങള്‍ വിലയിരുത്തും. ആകാശ നിരീക്ഷണം നടത്തുന്ന അദ്ദേഹം, ആശ്വാസ നടപടികളും പുനരധിവാസവും ചര്‍ച്ച ചെയ്യുന്ന അവലോകന യോഗങ്ങളില്‍ പങ്കെടുക്കും.'
(Release ID: 1626038)
Visitor Counter : 116
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada