വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ നാളെ രാജ്യത്തെ കമ്മ്യൂണിറ്റി റേഡിയോകളുമായി സംവദിക്കും

प्रविष्टि तिथि: 21 MAY 2020 4:17PM by PIB Thiruvananthpuram

 

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ നാളെ വൈകുന്നേരം ഏഴിന് രാജ്യത്തെ കമ്മ്യൂണിറ്റി റേഡിയോകളുമായി സംവദിക്കും. രാജ്യത്തെ എല്ലാ കമ്മ്യൂണിറ്റി റേഡിയോകളിലും ഒരേ സമയം ഇത് പ്രക്ഷേപണം ചെയ്യും. 

ഹിന്ദിയിലും ഇംഗ്ലീഷിലും രണ്ട് ഭാഗങ്ങളായിട്ടാണ് പരിപാടി പ്രക്ഷേപണം ചെയ്യുക. ശ്രോതാക്കള്‍ എഫ്എം ഗോള്‍ഡ് (100.1 MHz) ട്യൂണ്‍ ഇന്‍ ചെയ്താല്‍ രാത്രി ഏഴരയ്ക്ക് ഹിന്ദിയിലും 9.10ന് ഇംഗ്ലീഷിലും മന്ത്രിയെ ശ്രവിക്കാം. 

ഇതാദ്യമായാണ് മന്ത്രി രാജ്യത്തെ എല്ലാ കമ്മ്യൂണിറ്റി റേഡിയോ ശ്രോതാക്കളുമായി ഒരേ സമയം സംവദിക്കുന്നത്. കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും മന്ത്രി ഉത്തരം നല്‍കും. 

ഇന്ത്യയിലെ വിദൂര കോണുകളില്‍ പോലും ചെന്നെത്താനുള്ള കമ്മ്യൂണിറ്റി റേഡിയോകളുടെ ശേഷിയെ കോവിഡ് അനുബന്ധ വിവരവിനിമയത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഏതാണ്ട് 290 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. 

***


(रिलीज़ आईडी: 1625816) आगंतुक पटल : 259
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada