ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്‌ -19 നെ ചെറുക്കുന്നതിനുള്ള ശക്തമായ ‘സോഷ്യൽ വാക്സിനുക’ ളാണ് ശാരീരികഅകലവും പെരുമാറ്റ മര്യാദകളും : ഡോ. ഹർഷ് വർധൻ

Posted On: 17 MAY 2020 5:58PM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 17, 2020

മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ രാജ്യത്ത്‌ ‌ കഴിഞ്ഞ 14 ദിവസങ്ങളിൽ രോഗം  ഇരട്ടിക്കലിന്റെ നിരക്ക്‌  11.5 ആയിരുന്നത്‌ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 13.6 ആയി മെച്ചപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ . ‌  മരണനിരക്ക് 3.1 ശതമാനമായി താഴ്ന്നുവെന്നും രോഗവിമുക്‌തിയുടെ നിരക്ക് 37.5 ശതമാനമായി മെച്ചപ്പെട്ടുവെന്നും  അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 2020 മെയ് 17 ലെ കണക്കുപ്രകാരം  90,927 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  34,109 പേർ സുഖം പ്രാപിച്ചു. 2,872 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4,987 പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു.

373 സർക്കാർ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും രാജ്യത്ത്  പ്രതിദിനം 1,00,000  പരിശോധന നടത്താനുള്ള സംവിധാനമായി ഉയർന്നതായി ഡോ. ഹർഷ് വർധൻ എടുത്തുപറഞ്ഞു.  ഇതുവരെ 22,79,324 പരി ശോധനകൾ നടത്തി. 90,094 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു.

കോവിഡ് -19 നെ നേരിടാൻ 916 കോവിഡ് ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റീൻ കേന്ദ്രങ്ങളും 6,309 കോവിഡ് കെയർ സെന്ററുകളും സജ്ജമാണെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കുമായി 90.22 ലക്ഷം എൻ 95 മാസ്കുകളും 53.98 ലക്ഷം വ്യക്‌തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) കേന്ദ്രഗവൺമെന്റ്‌  നൽകിയിട്ടുണ്ട്.
കോവിഡ്‌ -19 പോസിറ്റീവ് കേസുകളെക്കുറിച്ച്‌ മനസിലാക്കാനും സ്വയം വിലയിരുത്തലിന്‌ സഹായിക്കുകയും ചെയ്യുന്ന ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ഹർഷ് വർധൻ എടുത്തു പറഞ്ഞു.

കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും നവീനമായതുമായ സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/ വെബ്സൈറ്റ്  സന്ദര്‍ശിക്കുക.

കോവിഡു സംബന്ധമായ സാങ്കേതിക അന്വേഷണങ്ങള്‍ക്കു technicalquery.covid19[at]gov[dot]in  എന്ന ഇ മെയിലിലും മറ്റു ചോദ്യങ്ങള്‍ക്കു ncov2019[at]gov[dot]in  എന്ന ഇ മെയിലിലും ബന്ധപ്പെടാവുന്നതാണ്.

കോവിഡ് - 19 സംശയങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ +911123978046, അല്ലെങ്കില്‍ 1075ല്‍ വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പട്ടികയ്ക്ക് https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.എന്ന ലിങ്ക് സന്ദര്‍ശിക്കുക.


(Release ID: 1624762) Visitor Counter : 193