PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 16 .05.2020
Posted On:
16 MAY 2020 7:09PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്താകെ ഇതുവരെ കോവിഡ് ബാധിച്ചത് 85,940 പേര്‍ക്കാണ്. 30,150 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തി നിരക്ക് 35.09 %.
ഇന്നലെ മുതല്‍ പുതുതായി 3970 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധം, കല്‍ക്കരി, ധാതു, ബഹിരാകാശം, ആണവോര്‍ജ്ജം എന്നിവയുള്‍പ്പെടെ എട്ട് മേഖലകളിലെ നയപരമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി നാലാം ഘട്ട പ്രഖ്യാപനങ്ങള്‍ നടത്തി
കാർഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ,നൈപുണ്യവികസനം ,ഭരണക്രമം എന്നിവയെ ശക്തിപ്പെടുത്തൽ , ഭരണപരിഷ്‌കാരങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രിയുടെ മൂന്നാം ഘട്ട പ്രഖ്യാപനങ്ങള്‍
പാവപ്പെട്ടവരെ കോവിഡ്-19ല്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 1 ബില്യണ്‍ ഡോളര്‍ സഹായം
കുടിയേറ്റ തൊഴിലാളികള്‍ നടന്ന് വീട്ടില്‍ പോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ബസിലോ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളിലോ അവരെ എത്തിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
6.28 കോടിയിലധികം പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍ ലഭിച്ചു
കുടുങ്ങി കിടന്നിരുന്ന 14 ലക്ഷത്തിലധികം പേര്‍ ശ്രമിക് ട്രെയിനുകളില്‍ ജന്മനാടുകളിലെത്തി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കേന്ദ്ര ആരോഗ്യ സെക്രട്ടറി കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വിമുക്തി നിരക്ക് 35.09 ശതമാനമായി വര്‍ദ്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624465
'ആത്മനിര്‍ഭര്‍ ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് നൽകിയ വിവരങ്ങൾ: ഭാഗം നാല്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624465
കാർഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ,നൈപുണ്യവികസനം ,ഭരണക്രമം എന്നിവയെ ശക്തിപ്പെടുത്തൽ ,കൃഷി-മൽസ്യബന്ധന-ഭക്ഷ്യസംസ്കരണ മേഖലകൾക്കായുള്ള ഭരണപരിഷ്‌കാരങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ: പ്രഖ്യാപിച്ച 11 പദ്ധതികളിൽ,എട്ടെണ്ണം കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിനും,ബാക്കി മൂന്നെണ്ണം കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന,ശേഖരണം എന്നിവയിലെ പരിധിക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നത് അടക്കമുള്ള ഭരണപരമായ പരിഷ്‌കാരങ്ങൾ ലക്‌ഷ്യമിട്ടാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624337
പാവപ്പെട്ടവരെ കോവിഡ്-19ല്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 1 ബില്യണ്‍ ഡോളര്‍ സഹായം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624156
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് കീഴില്‍ 90,000 കോടി രൂപയുടെ പാക്കേജ് വ്യാപിപ്പിച്ച് കൊണ്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624496
ഇന്ത്യയുടെ ക്ഷേമം കര്‍ഷക ക്ഷേമത്തിലൂടെയെന്ന് മോദി ഗവണ്‍മെന്റ് വിശ്വസിക്കുന്നു ; കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍, ഇന്ത്യ സ്വാശ്രയത്വം നേടും: ശ്രീ അമിത് ഷാ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624162
ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴില്‍ പ്രഖ്യാപിച്ച നടപടികള്‍ ശ്രീ മന്‍സുഖ് മാണ്ഡവ്യ സ്വാഗതം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624143
കുടിയേറ്റ തൊഴിലാളികള്‍ നടന്ന് വീട്ടില്‍ പോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ബസിലോ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളിലോ അവരെ എത്തിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624232
6.28 കോടിയിലധികം പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍ ലഭിച്ചു. 8432 കോടി രൂപ പിഎംയുവൈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624372
ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 1074 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍; 14 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624459
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിന്‍കീഴില്‍ എട്ട് കോടി കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കും: രാജ്യത്ത് ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624504
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി കാര്യക്ഷമമായി നടപ്പാക്കുന്നത് വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വിശ്വാസം പുനസ്ഥാപിപ്പിക്കും: ഹര്‍ദീപ് എസ്. പുരി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624419
ഓപ്പറേഷന്‍ സമുദ്രസേതു രണ്ടാം ഘട്ടം-ഐഎന്‍എസ് ജലാശ്വ പ്രവാസികളുമായി മാലിയില്‍ നിന്ന് തിരിച്ചു: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ജലാശ്വ, 588 ഇന്ത്യന്‍ പൗരന്മാരുമായി മാലിദ്വീപിലെ മാലി തുറമുഖത്തു നിന്ന് 2020 മെയ് 15 പുറപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624470
മഹാമാരിയുടെയും ലോക്ഡൗണിന്റെയും മാനസിക-സാമൂഹിക ആഘാതത്തെ കുറിച്ചും അതിനെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും പുറത്തിറക്കിയ ഏഴ് പുസ്തകങ്ങള്‍ മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി ഇ- പ്രകാശനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624148
കോവിഡ് പ്രതിരോധത്തിന് മൊബൈല്‍ ഇന്‍ഡോര്‍ അണുനശീകരണ സ്‌പ്രേയര്‍ വികസിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=16244297
കോവിഡ് പ്രതിരോധത്തിന് രോഗനിര്‍ണ്ണയ ഉപായങ്ങളും റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍ സ്ട്രാറ്റെജികളും വികസിപ്പിക്കുന്നതിന് സിഎസ്‌ഐആര്‍ ഇന്റല്‍ ഇന്ത്യയും ഐഐടി ഹൈദരാബാദുമായി സഹകരിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624122
PIB FACTCHECK

***
(Release ID: 1624521)
Visitor Counter : 210
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada