പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
प्रविष्टि तिथि:
12 MAY 2020 5:05PM by PIB Thiruvananthpuram
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നഴ്സുമാരുടെ സേവനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു
''നമ്മുടെ ഭൂമിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനായി സദാ സമയവും കര്‍മ്മനിരതരായിരിക്കുന്ന നഴ്‌സുമാരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ഒരു സവിശേഷ ദിവസമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം. നിലവില്‍, കോവിഡ് 19 നെ പരാജയപ്പെടുത്തുന്നതിനായുള്ള മഹത്തായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. നഴ്സുമാരോടും അവരുടെ കുടുംബങ്ങളോടും നാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
ഫ്ളോറന്‍സ് നൈറ്റിംഗേളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നമ്മുടെ കഠിനാധ്വാനികളായ നഴ്സിംഗ് ജീവനക്കാര്‍ അന്യൂനമായ അനുകമ്പയുടെ മൂര്‍ത്തീഭാവങ്ങളായി മാറിയിരിക്കുന്നു. ഇന്ന്, നേഴ്സുമാരുടെ ക്ഷേമത്തിനായുള്ള നടപടികള്‍ തുടരുന്നതിലും ഈ മേഖലയിലെ അവസരങ്ങളില്‍ ശ്രദ്ധചെലുത്തുന്നതിലുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ പരിചരണം നല്‍കുന്നവരുടെ അപര്യാപ്ത ഉണ്ടാകില്ല'' - പ്രധാനമന്ത്രി പറഞ്ഞു.
***
(रिलीज़ आईडी: 1623337)
आगंतुक पटल : 294
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada