റെയില്‍വേ മന്ത്രാലയം

മെയ് 11 (രാവിലെ 10 മണി  വരെ ) ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 468 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍

Posted On: 11 MAY 2020 11:29AM by PIB Thiruvananthpuram

അന്യ സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്‍ദേശ പ്രകാരം  റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് .
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 468 ശ്രമിക് സ്്‌പെഷല്‍ ട്രെയിനുകള്‍ മെയ് 11 വരെ  ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു. ഇതില്‍ 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി, ബാക്കി 105 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.

ആന്‌്‌ധ്രപ്രദേശ്‌, ഹിമാചല്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ ഓരോന്നും
ബിഹാറില്‍ 100ഉം  ഝാര്‍ഖണ്ഡില്‍ 22ഉം മധ്യപ്രദേശില്‍ 30ഉം മഹാരാഷ്ട്രയില്‍
മൂന്നും ഒഡീഷയില്‍ 25ഉം രാജസ്ഥാനില്‍ നാലും തെലങ്കാനയിലും ബംഗാളിലും
രണ്ടു വീതവും ഉത്തര്‍പ്രദേശില്‍ 172ഉം തമിഴ്‌നാട്ടില്‍ ഒന്നും
ട്രെയിനുകളാണ്‌ എത്തിച്ചേര്‍ന്നത്‌.

തിരുച്ചിറപ്പള്ളി, തിത്‌ലഗാര്‍, ബറൗനി, ഖാന്ദ്വ, ജഗന്നാഥപൂര്‍, ഖുര്‍ദ റോഡ്, പ്രയാഗ് രാജ്, ഛാപ്ര, ഭാലിയ, ഗയ, വരാണസി, ധര്‍ഭാംഗ, ഘോരഗ്പൂര്‍, ലക്‌നൗ, ജാന്‍പൂര്‍, ഹാതിയ, ബസ്തി, ദനാപൂര്‍, മൂസാഫര്‍പൂര്‍, സഹര്‍സാ തുടങ്ങി നിരവധി നഗരങ്ങളിലേക്കാണ്   ഈ ട്രെയിനുകള്‍ ആളുകളെ  എത്തിച്ചത്.
ഈ പ്രത്യേക ട്രെയിനുകളില്‍ ഓരോന്നിലും പരമാവധി 1200 യാത്രക്കാര്‍ വീതം  സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം. പുറപ്പെടുന്നതിനു മുമ്പ് ശരിയായ രോഗപരിശോധന ഉറപ്പാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.


(Release ID: 1622873)