രാസവസ്തു, രാസവളം മന്ത്രാലയം

ലോക്ഡൗണിനിടയിലും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡിന്റെ വില്‍പന 71 % വര്‍ദ്ധിച്ചു

Posted On: 10 MAY 2020 2:59PM by PIB Thiruvananthpuram

 

കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിനിടയിലും കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്(എന്‍എഫ്എല്‍) 2020 ഏപ്രില്‍ മാസത്തില്‍ 71 %  വളര്‍ച്ച രാസവള വില്‍പനയില്‍
കൈവരിച്ചു.  3.62 ലക്ഷം മെട്രിക് ടണ്‍ രാസവളമാണ് ഈ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 2.12 ലക്ഷം മെട്രിക് ടണ്‍ മാത്രമായിരുന്നു വില്‍പന.

നംഗല്‍, ഭടിന്‍ഡ, പാനിപത്, വിജയ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് പ്ലാന്റുകളിലായാണ് എന്‍എഫ്എല്‍ യൂറിയ ഉത്പാദിപ്പിക്കുന്നത്. 2019-20 കാലഘട്ടത്തില്‍ 57 ലക്ഷം മെട്രിക് ടണ്‍ റേക്കോര്‍ഡ് വില്‍പന കമ്പനി നേടിയിരുന്നു.

1.52 കോടി രൂപയാണ് എന്‍എഫ്എല്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ഇതില്‍ 88 ലക്ഷം ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും 63.94 ലക്ഷം കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രകാരമുള്ള സംഭാവനയുമാണ്. 

**



(Release ID: 1622652) Visitor Counter : 163