ധനകാര്യ മന്ത്രാലയം

ചില സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍/അംഗീകാരം എന്നിവയ്ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നത് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്  ഒക്ടോബർ ഒന്നു വരെ നീട്ടിവെച്ചു

Posted On: 09 MAY 2020 10:41AM by PIB Thiruvananthpuram

 

ന്യൂഡല്‍ഹി; 2020 മേയ് 09

 

മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത വിധമുള്ള മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത് ചില പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം/രജിസ്ട്രേഷന്‍/ വിജ്ഞാപനം എന്നിവയ്ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നത് 2020 ഒക്ടോബര്‍ ഒന്നുവരെ തടഞ്ഞുവയ്ക്കാന്‍ സി.ബി.ഡി.ടി തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി നിയമം 1961 (നിയമം)ലെ വകുപ്പ് 10(23 സി), 12 എ.എ, 35, 80 ജി എ പ്രകാരം അംഗീകാരം/രജിസ്ട്രേഷന്‍/ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ 2020 ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തിനകം അതായത് 2020 ഡിസംബര്‍ 31നകം അറിയിപ്പ് (ഇന്റിമേഷന്‍) ഫയല്‍ ചെയ്യണം.

അര്‍ഹിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍ നിര്‍ദ്ദേശിക്കും.

 

നോവല്‍ കൊറോണാ വെറസിന്റെ (കോവിഡ്-19)പൊട്ടിപ്പുറപ്പെടലും അതിന്റെ ഫലമായുണ്ടായ അടച്ചിടലും മൂലം 2020 ജൂണ്‍ ഒന്നുമുതല്‍ പുതിയ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി പരാതികള്‍ ധനകാര്യമന്ത്രാലയത്തിന് ലഭിച്ചിരുന്നു. പുതിയ നടപടിക്രമങ്ങളുടെ നടപ്പാക്കല്‍ തടഞ്ഞുവയ്ക്കണമെന്ന ആവശ്യങ്ങള്‍ അതില്‍ നിരവധി പേര്‍ ഉന്നയിച്ചിരുന്നു.

 

 

നിയമത്തിലെ 10(23 സി), 12 എ.എ., 35, 80 ജി എന്നി വകുപ്പുകളില്‍ പരിഗണിക്കുന്ന ചില സ്ഥാപനങ്ങളുടെ അംഗീകാരം/ രജിസ്ട്രേഷന്‍/ വിജ്ഞാപനം എന്നിവയുടെ നടപടിക്രമങ്ങള്‍ 2020 ലെ ധനകാര്യബില്ലില്‍ യുക്തിസഹമാക്കിയിരുന്നു. പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ഈ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഇതികനം തന്നെ അംഗീകരിക്കപ്പെട്ട/രജിസ്റ്റര്‍ ചെയ്യപ്പെട്ട/വിജ്ഞാപനംചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ മൂന്നുമാസത്തിനകം അതായത് 2020 ഓഗസ്റ്റ് 31നകം അറിയിപ്പ് ഫയല്‍ ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സ്ഥാപനങ്ങളുടെ അംഗീകാരം/രജിസ്ട്രേഷന്‍, വിജ്ഞാപനം എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും 2020 ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം യുക്തിസഹമാക്കിയിരുന്നു.(Release ID: 1622471) Visitor Counter : 42