പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ചാള്‍സ് മൈക്കിളും ഫോണില്‍ സംസാരിച്ചു
Posted On:
07 MAY 2020 7:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ചാള്‍സ് മൈക്കിളും ടെലിഫോണില്‍ സംസാരിച്ചു.
ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലുമുള്ള കോവിഡ്- 19 സാഹചര്യത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഉള്‍പ്പെടെ മഹാവ്യാധിയുടെ നാളുകളില്‍ പരസ്പരം നല്‍കിയ സഹകരണത്തെ ഇരുവരും അഭിനന്ദിച്ചു.
കോവിഡ്- 19 സൃഷ്ടിക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മേഖലാതലത്തിലും ആഗോള തലത്തിലും ഏകോപനം നടക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ അംഗീകരിച്ചു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു. അടുത്ത ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുള്ള അജണ്ട തയ്യാറാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ പ്രവര്‍ത്തനം നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു.
പ്രതിസന്ധിയുടെ വരും ഘട്ടങ്ങളിലും കോവിഡ് അനന്തര കാലഘട്ടത്തിലും പരസ്പര ബന്ധം തുടരാനും ഇരുവരും പരസ്പരം സമ്മതിച്ചു.
****
(Release ID: 1622112)
Visitor Counter : 191
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada