കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

വീഡിയോ കോൺഫറൻസിങ്ങിലൂടെയോ ഓഡിയോ വിഷ്വൽ മാർഗത്തിലൂടെയോ വാർ‌ഷിക പൊതുയോഗങ്ങൾ‌  നടത്താൻ കമ്പനികൾക്ക്‌ അനുവാദം

Posted On: 05 MAY 2020 7:26PM by PIB Thiruvananthpuram

 

 



2019 ഡിസംബർ 31 ന് സാമ്പത്തിക വർഷം അവസാനിച്ച കമ്പനികൾക്ക് 2020 സെപ്റ്റംബർ 30 നകം വാർ‌ഷിക പൊതുയോഗങ്ങൾ‌  നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസി‌എ) 21.04.2020 ലെ ജനറൽ സർക്കുലർ നമ്പർ 18/2020 പ്രകാരം  അനുമതി നൽകി.
എന്നാലും, സാമൂഹ്യ അകലം പാലിക്കലും വ്യക്‌തികളുടെ സഞ്ചാരനിയന്ത്രണങ്ങളും നിരന്തരം പാലിക്കേണ്ടതിനാൽ കമ്പനികൾക്ക് അവരുടെ 2020ലെ വാർഷിക പൊതുയോഗം വീഡിയോ കോൺഫറൻസിംഗ് വഴിയോ ഓഡിയോ വിഷ്വൽ മാർഗത്തിലൂടെയോ നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചു. ഇതിനായി പൊതു സർക്കുലർ നമ്പർ: 20/2020  പുറത്തിറക്കിയിട്ടുണ്ട്‌.
സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളുടെ ശരിപ്പകർപ്പുകൾ അയയ്‌ക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച്‌ ബോർഡിന്റെ റിപ്പോർട്ടുകൾ, ഓഡിറ്ററുടെ റിപ്പോർട്ടുകൾ, ആവശ്യമായ മറ്റ് അനുബന്ധ രേഖകൾ എന്നിവയ്‌ക്കൊപ്പം ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾ ഇ മെയിൽ വഴി അയയ്ക്കാൻ സർക്കുലർപ്രകാരം കമ്പനികൾക്ക്‌ അനുവാദം നൽകുന്നു. സർക്കുലർ ഈ ലിങ്കിൽ  http://www.mca.gov.in/Ministry/pdf/Circular20_05052020.pdf ലഭ്യമാണ്‌.



(Release ID: 1621323) Visitor Counter : 226