പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
കോവിഡ് 19 നുമായി ബന്ധപ്പെട്ട പൊതുജന പരാതി പരിഹാര പുരോഗതി മന്ത്രി ഡോ ജിതേന്ദ്രസിംഗ് വിലയിരുത്തി
प्रविष्टि तिथि:
05 MAY 2020 4:28PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 5, 2020
പേർസണൽ- പൊതുജന പരാതി പരിഹാര- പെന്ഷന്സ് സഹമന്ത്രി ഡോ ജിതേന്ദ്രസിംഗ് കോവിഡ് 19 നുമായി ബന്ധപ്പെട്ട് കേന്ദ്ര ഭരണ പരിഷ്കാര-പൊതുജന പരാതി പരിഹാര വകുപ്പിന്റെ (DARPG) പൊതു പരാതി പരിഹാര പ്രവര്ത്തന റിപ്പോർട്ട് അവലോകനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടര്ന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 30 മുതല്‍ മെയ് നാലു വരെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രവര്ത്തന റിപ്പോര്ട്ടാണ് പരിഗണിച്ചത്. പരാതികള്‍ വേഗത്തില്‍ തീര്പ്പാക്കാനാകുന്നതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
വകുപ്പിന്റെ ദേശീയ കോവിഡ് 19 അവലോകനസമിതി (https://darpg.gov.in) മൊത്തം 52,327 കേസുകളാണ് തീര്പ്പാക്കിയത്. ഇതില്‍ 41,626 എണ്ണം കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പരിധിയിലുള്ളതാണ്. ഒരു പരാതി പരിഹരിക്കാനെടുക്കുന്ന ശരാശരി സമയം 1.45 ദിവസമാണ്. 20, 000ത്തോളം കേസുകള്‍ നേരിട്ട് പരിഹരിക്കുകയും പരാതിക്കാര്‍ തൃപ്തരാണെന്ന് ഉറപ്പു വരുത്തുകയുയം ചെയ്തിട്ടുണ്ട്.
പരാതി പരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ ആറ് പ്രാവശ്യത്തോളം ബന്ധപ്പെട്ടവരുമായി വീഡിയോ കോണ്ഫറന്സിംഗ് നടത്തി. 10,701 പരാതികള്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങള്ക്ക് കൈമാറി പരിഹാരം കാണാനായി.
അത്യുല്സാഹത്തോടെയാണ് കേസുകളെല്ലാം വേഗത്തില്‍ തീര്പ്പാക്കാക്കിയതെന്ന് ശ്രീ ജിതേന്ദ്രസിംഗ് പറഞ്ഞു. സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന കേരളം, ഉത്തര്പ്രദേശ്, കര്ണാടക, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക വെബ് പോര്ട്ടലുകളിലൂടെയാണ് കേസുകള്‍ തീര്പ്പാക്കിയത്. എന്നാല്‍ സാങ്കേതികകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള തടസങ്ങളുണ്ടായിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു-കശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായി.
പരിഹരിച്ചിരുന്ന പരാതികളുടെ എണ്ണം 2014 മുതല്‍ 2020 വരെയുളള കാലഘട്ടത്തില്‍ രണ്ടു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി വര്ധിച്ചു. 90 ശതമാനം പരാതികള്ക്കും പരിഹാരം ഉറപ്പാക്കാന്‍ വകുപ്പിന് കഴിഞ്ഞു. പരാതിക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് പ്രതികരണവും ആരായുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിളെയും കേന്ദ്രഭരണ പ്രദേശങ്ങളിളെയും പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ വീഡിയോ കോൺഫെറെൻസിങ്ങിൽ പങ്കെടുത്തു.
(रिलीज़ आईडी: 1621246)
आगंतुक पटल : 269
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Odia
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Tamil