സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കോവിഡ്  പി.പി.ഇ. കിറ്റുകൾ തങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍

Posted On: 04 MAY 2020 5:24PM by PIB Thiruvananthpuram

 

ന്യൂ ഡല്‍ഹി: ഖാദി ഇന്ത്യ എന്ന പേരില്‍ വില്‍ക്കുന്ന കോവിഡ് വ്യക്തി പ്രതിരോധ കുപ്പായങ്ങള്‍   (പി.പി.ഇ. കിറ്റ്) ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ഉല്‍പാദിപ്പിച്ചതല്ലെന്ന് കമ്മീഷന്‍ അധികൃതര്‍. ഖാദിയുടേതാണെന്ന് പേരില്‍ ചില സ്വകാര്യ കമ്പനികള്‍ ഇത്തരം   പി.പി.ഇ. കിറ്റ് വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ വിശദീകരണം. ഖാദി രൂപം നല്‍കിയ വ്യക്തിഗത സംരക്ഷണ കുപ്പായത്തിന്റെ പരീക്ഷണഘട്ടത്തിലാണെന്നും ഉല്‍പ്പന്നം വിപണിയില്‍ ഇറക്കിയിട്ടില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ വിനയ് കുമാർ  സക്‌സേന അറിയിച്ചു.  ഡല്‍ഹി ആസ്ഥാനമായ നിച്ചിയ കോര്‍പറേഷനാണ് ഖാദിയുടേതെന്ന് പേരില്‍ ഈ ഉല്‍പ്പന്നം നിര്‍മിക്കുന്നത്. ഖാദി കമ്മീഷന്‍ ഇത്തരമൊരു ഉല്‍പന്നം പുറത്തിറക്കിയിട്ടില്ല. ഖാദിയുടെ പേരില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഖാദിയുടെ ഉല്‍പ്പന്നങ്ങളെല്ലാം തന്നെ കൈത്തറികളിലും ചര്‍ക്കകളിലും നെയ്‌തെടുത്ത നൂലു കൊണ്ടുള്ളതാണ്. ഇപ്പോള്‍ പ്രചരിക്കുന്ന കുപ്പായം പോളിയെസ്റ്റര്‍ കൊണ്ടുള്ളതാണ്. ഇത്തരം ഉല്‍പ്പന്നങ്ങളെ ഖാദി പ്രോല്‍സാഹിപ്പിക്കുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീ സക്‌സേന വ്യക്തമാക്കി.


(Release ID: 1621006)