ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

കോവിഡ് 19: ചെറുകിട വനവിഭവങ്ങളുടെ സംഭരണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു

प्रविष्टि तिथि: 03 MAY 2020 4:23PM by PIB Thiruvananthpuram





കൊവിഡ് 19 ലോക്ക്ഡൗണെിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു താങ്ങാകാനായി ചെറുകിട വനവിഭവങ്ങളുടെ സംഭരണം വേഗത്തിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ട്രൈഫെഡിനു (ട്രൈബല്‍ കോ ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) കീഴില്‍ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനവും സജ്ജമാക്കി.  പത്തു സംസ്ഥാനങ്ങളില്‍ ഇതിനകം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 49 വനവിഭവങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചതിലൂടെ കോവിഡ് കാല പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നാണു വിലയിരുത്തല്‍. പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ 'ട്രൈഫെഡ് ഇ -  സമ്പര്‍ക്ക സേതു'വിന്റെ ഭാഗമായാണു മോണിറ്ററിങ് സംവിധാനം സജ്ജമാക്കിയത്. വനവിഭവ ഉല്‍പാദനവും സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഞ്ചായത്തുകളും വന്‍ ധന്‍ കേന്ദ്രങ്ങളും മെയിലിലൂടെയോ മൊബൈല്‍ വഴിയോ ഇ സമ്പര്‍ക്ക സേതുവിന്റെ സഹായത്താല്‍ അറിയിക്കും. 10 ലക്ഷം ഗ്രാമങ്ങള്‍, ജില്ലകള്‍, സംസ്ഥാനതല പങ്കാളികള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയുമായ് സഹകരിച്ച് പ്രവര്‍ത്തിക്കാനാണു ട്രൈഫെഡ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 1.1 കോടി ഗിരിവര്‍ഗ്ഗ കുടുംബങ്ങളെ  ഗുണഭോക്തരാക്കാന്‍ ലക്ഷ്യമിട്ടാണു വന്‍ ധന്‍ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
 


(रिलीज़ आईडी: 1620662) आगंतुक पटल : 322
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Odia , Tamil , Telugu , Kannada