ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
Posted On:
02 MAY 2020 4:36PM by PIB Thiruvananthpuram
കോവിഡ്-19 പ്രതിരോധിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളോടൊപ്പം ഇന്ത്യാ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ഏറ്റവും ഉന്നതതലത്തില്‍ തന്നെ നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയുമാണ്.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിനായി അധികമായ ചില മാനദണ്ഡങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഈ മാനദണ്ഡങ്ങള്‍ 'വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിന്' നേരത്തെ പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയാണ്. മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ https://www.mohfw.gov.in/pdf/AdditionalguidelinesonrationaluseofPersonalProtectiveEquipmentsettingapproachforHealthfunctionariesworkinginnonCOVIDareas.pdf എന്ന ലിങ്കില്‍ കാണാം.
ഇതുവരെ മൊത്തം 9,950 ആളുകള്‍ക്കാണ് രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1061 പേര്‍ രോഗമുക്തരായി. ഇത് നമ്മുടെ മൊത്തം രോഗം ഭേദമാകല്‍ നിരക്ക് 26.65 % ആയി ഉയര്‍ത്തി. ഇപ്പോള്‍ രോഗം ഉറപ്പായ 37,336 കേസുകളാണുള്ളത്. വെള്ളിയാഴ്ച ഇന്ത്യയില്‍ 2293 പേര്‍ക്കാണ് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്, ഇത് രോഗത്തില്‍ വര്‍ദ്ധനയാണ് സൂചിപ്പിക്കുന്നത്.
കോവിഡ്-19 സംബന്ധിച്ച് എല്ലാതരം ആധികാരികവും സമകാലികവുമായ സാങ്കേതിക വിഷയങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശകങ്ങള്‍ക്കും ദയവായി നിരന്തരം https://www.mohfw.gov.in/ സന്ദര്‍ശിക്കുക.
കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്നതിലും മറ്റ് സംശയങ്ങള്‍ക്ക്- ncov2019[at]gov[dot]in - ലും ഇ-മെയില്‍ ചെയ്യണം.
കോവിഡ്-19 മായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ക്ക് ദയവായി ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പറായ: 91-11-23978046 ലോ അല്ലെങ്കില്‍ 1075 (ടോള്‍ഫ്രീ) വിളിക്കുക. സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളുടെ കോവിഡ്-19 ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf എന്ന വിലാസത്തില്‍ ലഭിക്കും.
***
(Release ID: 1620480)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada