PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 02.05.2020

Posted On: 02 MAY 2020 6:29PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്തെ കോവിഡ്-19 രോഗികളുടെ വിമുക്തി നിരക്ക് 26.65 ശതമാനമായി വര്‍ദ്ധിച്ചു. 37,336 രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 9950 പേര്‍ രോഗവിമുക്തി നേടി. 

ഇന്നലെ മുതല്‍ പുതുതായി 2293 കോവിഡ് കേസുകള്‍

മെയ്  നാലു മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ  നീട്ടി; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇളവുകള്‍. 

പാസഞ്ചര്‍ ട്രെയിന്‍ സേവനം റദ്ദാക്കിയത് തുടരും;ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. 

വിദ്യാഭ്യാസ മേഖലയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു 

കോവിഡ്19 വ്യാപനത്തിനെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രീ പീയുഷ് ഗോയല്‍ മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്തെ കോവിഡ്-19 രോഗികളുടെ വിമുക്തി നിരക്ക് 26.65 ശതമാനമായി വര്‍ദ്ധിച്ചു. 37,336 രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 9950 പേര്‍ രോഗവിമുക്തി നേടി. ഇന്നലെ മുതല്‍ പുതുതായി 2293 കോവിഡ് കേസുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620384

മെയ്  നാലു മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ  നീട്ടുന്നു: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലും,  ലോക് ഡൗൺ നടപടികൾ മൂലം കോവിഡ്  പ്രതിരോധത്തിലുണ്ടായ നേട്ടങ്ങൾ പരിഗണിച്ചും,രാജ്യത്തുടനീളം ഈ മാസം നാലു മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ  നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  2005 ലെ ദുരന്ത നിവാരണ നിയമത്തിൻകീഴിൽ,ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം ഇന്ന് പുറപ്പെടുവിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620304

2020 മെയ് 4 മുതൽ രണ്ട് ആഴ്ചത്തെ ലോക്ക്ഡൗൺ കാലത്ത് ഓറഞ്ച് സോണുകളിലെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തെക്കുറിച്ച് വിശദീകരണം: രാജ്യത്തെ കോവിഡ്‌ 19 സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 4, 2020 മുതല്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടാൻ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്‌.ഓറഞ്ച് സോണുകളിലെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം സംബന്ധിച്ച ആശയക്കുഴപ്പം മാറ്റുന്നതിന്, വിശദീകരണം നൽകുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620427

പാസഞ്ചര്‍ ട്രെയിന്‍ സേവനം റദ്ദാക്കിയത് തുടരും: ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി വച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിന്‍ സേവനങ്ങള്‍ റദ്ദാക്കിയ നടപടി 2020 മെയ് 17 വരെ ദീര്‍ഘിപ്പിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620354

കാര്‍ഷിക മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620364

വിദ്യാഭ്യാസ മേഖലയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു : ദേശീയ വിദ്യാഭ്യാസ നയം(എന്‍.ഇ.പി.) ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യോഗം വിളിച്ചുചേര്‍ത്തു. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍, വിദ്യാഭ്യാസ പോര്‍ട്ടലുകള്‍, വിദ്യാഭ്യാസ ചാനലുകളില്‍ ക്ലാസ് തിരിച്ചുള്ള സംപ്രേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി പഠനം മെച്ചപ്പെടുത്തണമെന്നു യോഗം ചൂണ്ടിക്കാട്ടി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620285

ഗ്രീന്‍, ഓറഞ്ച്, റെഡ് മേഖലകളില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന് കേസുകള്‍ കേള്‍ക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍: ന്യൂഡല്‍ഹിയിലുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം താഴെ കാണുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.ഇന്ത്യ ഗവണ്‍മെന്റ് ആഭ്യന്തര മന്ത്രാലയം 24.03.2020 ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി  കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന്റെ  പ്രിന്‍സിപ്പല്‍ ബഞ്ചിന്റെയും രാജ്യമെമ്പാടുമുള്ള അതിന്റെ ശാഖകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.  
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620409


താത്പര്യമുള്ള രാജ്യങ്ങളുമായി പരസ്പരം ഉപയോഗപ്രദമായ സഹകരണത്തിന് ഇന്ത്യ തയ്യാറെന്ന് വിദേശ ദൗത്യങ്ങളോട് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620129

ബീഹാറിലെ മസ്തിഷ്‌കജ്വരം   തയ്യാറെടുപ്പുകള്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അവലോകനം ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620153

സുരക്ഷയും പ്രവര്‍ത്തക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ലോക്ഡൗണ്‍ കാലത്ത് പ്രധാന അറ്റകുറ്റപണികള്‍ നിര്‍വഹിച്ച് ഇന്ത്യന്‍ റെയില്‍വേ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620334

കൊറോണ പോരാളികളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ മുന്‍നിര പോരാളികള്‍. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620210

കോവിഡ്-19 പോരാളികള്‍ക്ക് നന്ദി അര്‍പ്പിക്കാന്‍ രാജ്യത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620418

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചാന്‍-ഒ-ചായുമായി ടെലിഫോണ്‍ സംഭാഷണം നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1620287

രാജ്യത്തെമ്പാടും അവശ്യ മരുന്നുകളെത്തിക്കാന്‍ ലൈഫ്‌ലൈന്‍ ഉഡാന് കീഴില്‍ പറന്നത് 422 ഫ്‌ളൈറ്റുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620368

കോവിഡ് 19: ഗവണ്‍മെന്റ് 49 മൈനര്‍ വന വിഭവങ്ങളുടെ കുറഞ്ഞ താങ്ങ് വില  ഉയര്‍ത്തി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620100

PIB FACTCHECK

 

***



(Release ID: 1620478) Visitor Counter : 181