PIB Headquarters
പോസ്റ്റ് ഓഫീസുകള്‍ വഴി ബി.എസ്.എന്‍.എല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍
प्रविष्टि तिथि:
30 APR 2020 6:29PM by PIB Thiruvananthpuram
തിരുവനന്തപുരം: 2020 ഏപ്രില്‍ 30
പോസ്റ്റ് ഓഫീസുകള്‍ വഴി കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ പേപ്പര്‍ റീചാര്‍ജ്ജ് വൗച്ചറുകള്‍ വില്‍ക്കുന്നതിനായി തപാല്‍ വകുപ്പും ബി.എസ്.എന്‍.എല്ലും കൈകോര്‍ക്കുന്നു. ബി.എസ്.എന്‍.എല്ലിന്റെ 60 രൂപ, 110 രൂപ റീചാര്‍ജ്ജ് കൂപ്പണുകളാണ് കേരളത്തില്‍(ലക്ഷദ്വീപില്‍ ലഭ്യമല്ല) പോസ്റ്റ് ഓഫീസുകള്‍ വഴി ലഭ്യമാകുക.
പേപ്പര്‍ വൗച്ചറുകള്‍ ആക്ടീവാക്കാന്‍ *123* സ്‌ക്രാച്ച് കാര്‍ഡിലെ 18 അക്ക രഹസ്യനമ്പര്‍# ഡയല്‍ ചെയ്യണം.
60 രൂപയുടെ ടോപ്് അപ്പിന് 47.85 രൂപയും 110 രൂപയുടേതിന്് 90.22 രൂപയും ആയിരിക്കും അക്കൗണ്ടില്‍ ലഭിക്കുക. 110 രൂപയുടെ ടോപ്പ് അപ്പിന് എല്ലാ ഞായറാഴ്ചകളിലും മുഴുവന്‍ ടോക്ക് ടൈം ലഭിക്കും.
ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ്ലൈന്‍, പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്ലുകള്‍ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാനുള്ള സൗകര്യം നേരത്തെ നിലവിലുണ്ടെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.
(रिलीज़ आईडी: 1619645)
आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam