റെയില്‍വേ മന്ത്രാലയം
കോവിഡ് 19: ഇന്ത്യൻ റെയിൽവേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു
Posted On:
30 APR 2020 4:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 30, 2020
കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു.
കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് ആവശ്യക്കാർക്ക് പാകം ചെയ്ത ചൂട് ഭക്ഷണം എത്തിക്കാൻ 2020, മാർച്ച് 28 മുതൽ റയിൽവെയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ അഹോരാത്രം യത്നിച്ചു വരികയാണ്.
പാകം ചെയ്ത ഭക്ഷണം മൊത്തമായി പേപ്പർ പ്ലേറ്റുകളോടെ ഉച്ച ഭക്ഷണ സമയത്തും, ഭക്ഷണ പൊതികളായി രാത്രിയിലും നൽകുന്നു.
IRCTC കിച്ചനുകൾ, റെയിൽവേ സംരക്ഷണ സേന (RPF), എൻജിഓ-കൾ എന്നിവയുടെ സഹായത്താലാണ് ഈ പ്രവർത്തികൾ പുരോഗമിക്കുന്നത്.
RPF, ഗവർമെന്റ് റെയിൽവേ പോലീസ് (GRP), വിവിധ സോണുകളുടെ വാണിജ്യ വിഭാഗങ്ങൾ, സംസ്ഥാന ഗവൺമെന്റുകൾ, ജില്ലാ ഭരണകൂടങ്ങൾ, എൻജിഓ- കൾ എന്നിവയുടെ സഹായത്താലാണ് സ്റ്റേഷൻ പരിസരത്തും അതിനപ്പുറവും ഉള്ള ആവശ്യക്കാർക്കു ഭക്ഷണം വിതരണം ചെയ്യുന്നത്.
രാജ്യത്തെ 300 ഇടങ്ങളിലെ ഏകദേശം അന്പത്തിനായിരത്തിൽ പരം ആളുകൾക്ക് ദിവസേന RPF ഭക്ഷണം നൽകി വരുന്നു
(Release ID: 1619639)
Visitor Counter : 194
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Telugu
,
Kannada