ഷിപ്പിങ് മന്ത്രാലയം

കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് പുതിയ വെബ്‌സൈറ്റ് - shipmin.gov.in

Posted On: 30 APR 2020 4:44PM by PIB Thiruvananthpuram

 

കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ നവീകരിച്ച പുതിയ വെബ്‌സൈറ്റ് shipmin.gov.in ഇന്ന് പുറത്തിറക്കി. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ വെബ്‌സൈറ്റ് എന്‍ഐസി ക്ലൗഡായ, മേഘ് രാജുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യ ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ക്കായി കേന്ദ്ര ഭരണ പരിഷ്‌ക്കാര, പൊതു പരാതി വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വളരെ നല്ല രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും, ചലനാത്മകവുമായ ഹോം പേജോടു കൂടിയ സൈറ്റില്‍ മികച്ച വീഡിയോ അപ് ലോഡിങ്ങ് സൗകര്യത്തോട് കൂടി സാമൂഹിക മാധ്യമ സമന്വയവും സാധ്യമാക്കിയിരിക്കുന്നു.(Release ID: 1619630) Visitor Counter : 16