പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബഹുമുഖ പ്രതിഭയുള്ള നടന്‍ ഇര്‍ഫാന്‍ ഖാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 29 APR 2020 6:00PM by PIB Thiruvananthpuram

 

ബഹുമുഖ പ്രതിഭയുള്ള നടന്‍ ഇര്‍ഫാന്‍ ഖാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'ഇര്‍ഫാന്‍ ഖാന്റെ നിര്യാണം ലോക ചലച്ചിത്രത്തിനും നാടകത്തിനും വന്‍ നഷ്ടമാണ്. വിവിധ മാധ്യമങ്ങളില്‍ നടത്തിയ ബഹുമുഖ പ്രതിഭയാര്‍ന്ന പ്രകടനത്തിന് അദ്ദേഹം ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന് ആത്മാവിനു നിത്യശാന്തി നേരുന്നു', പ്രധാനമന്ത്രി പറഞ്ഞു. 



(Release ID: 1619481) Visitor Counter : 89