PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 29 .04.2020

Posted On: 29 APR 2020 6:49PM by PIB Thiruvananthpuram

 

 

ഇതുവരെ: 

· രാജ്യത്ത്ഇതുവരെസ്ഥിരീകരിച്ചത് 31,332 കോവിഡ് 19 കേസുകള്‍; 7695 പേര്‍ രോഗമുക്തരായി; രാജ്യത്തെ രോഗമുക്തി നിരക്ക് 24.5 ശതമാനം
·    കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍കുടുങ്ങിയകുടിയേറ്റ തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് അവസരമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
·    ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസ്മൂല്യനിര്‍ണയം ആരംഭിക്കാനും സിബിഎസ്ഇയ്ക്ക് അതിനുള്ള സൗകര്യംചെയ്തുകൊടുക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രി
·    കോവിഡ് 19 നിര്‍മ്മാര്‍ജന മാര്‍ഗങ്ങള്‍ അതിവേഗം വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്ത്‌ഡോ. ഹര്‍ഷ്‌വര്‍ധന്‍
·    കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ലോക കമ്പോളത്തില്‍മുഖ്യ പങ്കു വഹിക്കാന്‍ ഇന്ത്യ പ്രാപ്തമാകണമെന്ന് ശ്രീ. പിയൂഷ്‌ഗോയല്‍


പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരതസര്‍ക്കാര്‍
****

ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ളകോവിഡ് 19 മായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍
രാജ്യത്ത് ഇന്നു വരെ7695 പേര്‍ക്കു രോഗം ഭേദമായി. 24.5 ശതമാനമാണ്‌രോഗമുക്തി നിരക്ക്. ഇന്നലെമുതല്‍1396 പുതിയകേസുകളാണ്‌റിപ്പോര്‍ട്ട്‌ചെയ്ത്. ഇന്ത്യയില്‍ആകെ31,332 പേര്‍ക്കാണ്‌കോവിഡ് ബാധ. 
കൂടുതല്‍വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1618763

സംസ്ഥാനങ്ങളിലെവിദ്യാഭ്യാസമന്ത്രിമാരുമായുംവിദ്യാഭ്യാസസെക്രട്ടറിമാരുമായും ചര്‍ച്ച നടത്തികേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രി
സ്‌കൂളുകളില്‍വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ അനുവദിക്കുമെന്നും 1600 കോടിരൂപ ഇതിനായി അധികംചെലവഴിക്കുമെന്നുംഅദ്ദേഹംഅറിയിച്ചു. ബോര്‍ഡ് പരീക്ഷകളുടെഉത്തരക്കടലാസുകളുടെവിലയിരുത്തല്‍ആരംഭിക്കാനും അതത്‌സംസ്ഥാനങ്ങളിലെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇയെസഹായിക്കാനും മന്ത്രി എല്ലാസംസ്ഥാനങ്ങളോടുംഅഭ്യര്‍ത്ഥിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619006

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍കുടുങ്ങിയകുടിയേറ്റ തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് അവസരമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
റോഡ്മാര്‍ഗമാണ്ഇവരെവിവിധയിടങ്ങളിലേയ്ക്കു കൊണ്ടുപോകുക.  ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ കൂടിയാലോചിച്ച ശേഷമാകുംതൊഴിലാളികളെകൊണ്ടുപോകുക
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619318

കോവിഡ് 19 നിര്‍മ്മാര്‍ജനത്തിനുള്ള മാര്‍ഗങ്ങള്‍ അതിവേഗം വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്ത്‌ഡോ. ഹര്‍ഷ്‌വര്‍ധന്‍
പ്രതിസന്ധി പരിഹരിക്കാനായി ബയോടെക്‌നോളജിവകുപ്പുംഅതിന്റെസ്വയംഭരണസ്ഥാപനങ്ങളുംവിവിധ പൊതുമേഖലാസ്ഥാപനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡോ. ഹര്‍ഷ്‌വര്‍ധന്‍ അവലോകനം ചെയ്തു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619011

കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ലോക കമ്പോളത്തില്‍ മുഖ്യസ്ഥാനം അലങ്കരിക്കാന്‍ ഇന്ത്യക്കു കഴിയണമെന്ന് ശ്രീ. പിയൂഷ്‌ഗോയല്‍
വിവിധ മേഖലകളിലെ ശക്തിയും സാധ്യതകളുംവെല്ലുവിളികളുംതിരിച്ചറിഞ്ഞ് ലോകവിപണിയില്‍ അവ പ്രയോജനപ്പെടുത്തണമെന്ന് വാണിജ്യവ്യവസായ മന്ത്രി ശ്രീ. പിയൂഷ്‌ഗോയല്‍ കയറ്റുമതിവ്യവസായികളോട്ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619315

എല്ലാ സംസ്ഥാനങ്ങളുടെയുംകേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംകോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്  ശ്രീ. രവിശങ്കര്‍ പ്രസാദ്
വീട്ടിലിരുന്ന്‌ജോലിചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ഇളവ്‌വരുത്തുന്നതിനുള്ളടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെസമയപരിധി കേന്ദ്രസര്‍ക്കാര്‍  ഏപ്രില്‍ 30 മുതല്‍ 2020   ജൂലൈ 31 വരെ നീട്ടുമെന്ന്അദ്ദേഹം പറഞ്ഞു. ഭാരത് നെറ്റ് സ്‌കീമിനെ പിന്തുണയ്ക്കാന്‍ അദ്ദേഹംസംസ്ഥാനങ്ങളോട്ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619105

കോവിഡ് 19 പരിശോധന കേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക്  (ദിവ്യാംഗര്‍ ) ആവശ്യമായഅടിസ്ഥാന സൗകര്യങ്ങള്‍ഉറപ്പാക്കണമെന്ന്‌സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കികേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം
കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള നിരവധി കേന്ദ്രങ്ങളെ, കണ്ടെയ്ന്‍മെന്റ് യൂണിറ്റുകള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, പരിശോധന ലാബുകള്‍എന്നിവയായി ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെകുറഞ്ഞ രോഗ പ്രതിരോധ ശേഷി മാത്രമല്ല, ഇത്തരംകേന്ദ്രങ്ങളിലെസൗകര്യങ്ങളുടെ അപര്യാപ്തതയും  നിലവില്‍ പ്രതിസന്ധിയാകുന്നുണ്ട്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619327

കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ടെലഫോണില്‍സംഭാഷണം നടത്തി
ആദരണീയനായകാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി ടെലിഫോണില്‍സംഭാഷണം നടത്തി. കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ചും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയസഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി കനേഡിയന്‍ പ്രധാനമന്ത്രിക്ക് നന്ദിരേഖപ്പെടുത്തി.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619186

ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷ്യധാന്യങ്ങളുടെചരക്കു നീക്കത്തില്‍കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌വലിയ വര്‍ദ്ധന
2020 മാര്‍ച്ച് 25 മുതല്‍ഏപ്രില്‍ 28 വരെയുള്ളലോക്ക്ഡൗണ്‍ സമയത്ത്  7.75 ലക്ഷത്തിലധികം ടണ്ണാണ് (303 റേക്കുകള്‍) ഇന്ത്യന്‍ റെയില്‍വേകയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷംഇതേകാലയളവില്‍ഇത് 6.62 ലക്ഷം ടണ്‍ (243 റേക്കുകള്‍) ആയിരുന്നു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619310

ഫിക്കി പ്രതിനിധികളുമായികേന്ദ്ര ഭക്ഷ്യ സംസ്‌കരണവ്യവസായ മന്ത്രി ശ്രീമതിഹര്‍സിമ്രത്കൗര്‍ ബാദല്‍വീഡിയോകോണ്‍ഫറന്‍സ് നടത്തി
കോവിഡ് നിയന്ത്രണത്തിനായിസ്വീകരിച്ചിട്ടുളളകര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ക്കിടയിലും ഭക്ഷ്യസംസ്‌കരണവ്യവസായം പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെആവശ്യകതയെകുറിച്ച് ശ്രീമതികൗര്‍വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരെയും 'ഇന്‍വെസ്റ്റ് ഇന്ത്യ'യിലെഅംഗങ്ങളെയുംഉള്‍പ്പെടുത്തി ഭക്ഷ്യസംസ്‌കരണവ്യവസായ മന്ത്രാലയംരൂപം നല്‍കിയ പ്രത്യേകകര്‍മസേന വ്യവസായികളുമായി ബന്ധപ്പെട്ട് മേഖലയിലെ പ്രശ്നങ്ങളുംവെല്ലുവിളികളും പരിഹരിക്കുന്നതിന് ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619205

പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന ആദ്യവിര്‍ച്വല്‍കാലാവസ്ഥാ സമ്മേളനത്തില്‍കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത്ഇന്ത്യയുംമറ്റ് 30 രാജ്യങ്ങളും
കോവിഡ് 19 ന് ശേഷം സമ്പദ് വ്യവസ്ഥയെയുംസമൂഹത്തെയും പുനരുജ്ജീവിപ്പിക്കുകയെന്ന വെല്ലുവിളി നേരിടാനുള്ളമാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനായാണ്കാലാവസ്ഥാ സമ്മേളനം.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619061

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍തൊഴിലാളികളെ പിരിച്ചുവിടുകയോവേതനം വെട്ടിക്കുറയ്ക്കുകയോചെയ്യരുതെന്ന്‌തൊഴിലുടമള്‍ക്കു നിര്‍ദേശം നല്‍കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയംചീഫ്‌സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു: വാര്‍ത്ത സ്ഥിരീകരിച്ച് പി ഐ ബി ഫാക്റ്റ്‌ചെക്ക്
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619095
ലയണ്‍സ് ക്ലബ്‌സ്ഇന്റര്‍നാഷണലുമായിവീഡിയോകോണ്‍ഫറന്‍സ് നടത്തിഡോ.ഹര്‍ഷ്‌വര്‍ധന്‍
രോഗത്തെ നേരിടാന്‍ ജനകീയ മുന്നേറ്റംസൃഷ്ടിക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619287

രാജ്യമൊട്ടാകെയുള്ളസ്വയംസഹായ സംഘങ്ങള്‍ നിര്‍മ്മിച്ചത് ഒരുകോടിയിലേറെമുഖാവരണങ്ങള്‍
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെദീനദയാല്‍അന്ത്യോദയയോജന-ദേശീയ നഗര ഉപജീവന ദൗത്യത്തിന് കീഴിലുള്ളസ്വയംസഹായസംഘങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619245

മണ്‍സൂണിനെ നേരിടാന്‍ സജ്ജമായി ജല്‍ ശക്തി അഭിയാന്‍  
ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധിയെ നേരിടാനും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും പദ്ധതികളുമായി 'ജല്‍ ശക്തി അഭിയാന്‍'.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619025

സ്മാര്‍ട്ട് സിറ്റി കല്യാണ്‍ - ഡോംബിവ്‌ലി കോവിഡ് 19 സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായിതുറന്നു നല്‍കി
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619174

വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 'ദേഖോ അപ്‌നാ ദേശ്' വെബിനാര്‍ പതിനൊന്നാം ഭാഗം: 'ഇന്ത്യ എന്ന ഇതിഹാസം: വൈവിധ്യമാര്‍ന്ന കഥകളുടെ നാട്'
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619178

മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ എച്ച് സി എ ആര്‍ ഡി റോബോട്ട്
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619211


***

 



(Release ID: 1619408) Visitor Counter : 137