രാസവസ്തു, രാസവളം മന്ത്രാലയം

ഏറ്റവും ഉയര്‍ന്ന കയറ്റുമതി വിഭാഗമായി മാറിയ        രാസവള പെട്രോകെമിക്കല്‍ വ്യവസായങ്ങളെ             കേന്ദ്ര മന്ത്രി സദാനന്ദഗൗഡ അഭിനന്ദിച്ചു;

Posted On: 25 APR 2020 4:44PM by PIB Thiruvananthpuram
 
 
·    2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 2.68 ലക്ഷം കോടി കയറ്റുമതി മൂല്യം
 

                                                          ന്യൂഡല്‍ഹി; 2020 ഏപ്രില്‍ 25

രാജ്യത്ത് ആദ്യമായി ഏറ്റവും ഉയര്‍ന്ന കയറ്റുമതി മേഖലയായി മാറിയതിന് കെമിക്കല്‍ പെട്രോകെമിക്കല്‍ വ്യവസായത്തെ കേന്ദ്ര രാസവള മന്ത്രി ശ്രീ ഡി.വൈ. സദാനന്ദഗൗഡ അഭിനന്ദിച്ചു. ഇന്ത്യയെ ആഗോളതലത്തിലെ ഏറ്റവും പ്രധാന കെമിക്കല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പാദനത്തിന്റെയും ലോകത്തെ ഗുണനിലവാരമുള്ള രാസവസ്തുക്കളുടെയും വിതരണത്തിന്റെ പ്രമുഖ കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ട എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

''എന്റെ വകുപ്പായ കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍സ് തുടര്‍ച്ചയായി നടത്തിയ പ്രവര്‍ത്തനമാണ് ഈ വ്യവസായമേഖലയെ ആദ്യമായി രാജ്യത്തെ ഏറ്റവും അത്യുന്നതമായ കയറ്റുമതി മേഖലയാക്കി മാറ്റിയത്'' ഈ നേട്ടം കൈവരിക്കുന്നതിന് തന്റെ വകുപ്പ് വഹിച്ച സുപ്രധാനമായ പങ്ക് ചൂണ്ടിക്കാട്ടികൊണ്ട് ഒരു ട്വീറ്റിലൂടെ ശ്രീ ഗൗഡ പറഞ്ഞു.
2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ രാസവസ്തുക്കളുടെ കയറ്റുമതിയില്‍ 7.43% വളര്‍ച്ചയുണ്ടായതായി അദ്ദേഹം അറിയിച്ചു. ഈ കാലയളവില്‍ രാസവസ്തുക്കളുടെ മൊത്തം കയറ്റുമതി 2.68 ലക്ഷം കോടിയായി. ഇത് മൊത്തം കയറ്റുമതിയുടെ 14.35% ആണ്



(Release ID: 1618342) Visitor Counter : 100