ആഭ്യന്തരകാര്യ മന്ത്രാലയം

ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാർത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം



രോഗവ്യാപനമേഖലകൾക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവർത്തനത്തിന് പുതിയതോ,പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല

Posted On: 23 APR 2020 8:47PM by PIB Thiruvananthpuram



ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാർത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  ഇതേപ്പറ്റി നിരവധി വ്യവസായ സംഘടനകൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി  രംഗത്തെത്തിയത്.

ഹോട്സ്പോട്ടുകളിലോ രോഗവ്യാപനമേഖലകളിലോ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ, പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ചില പ്രവൃത്തികൾക്ക് ഇളവ് നൽകിക്കൊണ്ട്  ആഭ്യന്തരമന്ത്രാലയം ഈ മാസം 15 നു ഉത്തരവിട്ടിരുന്നു.

(https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf)

ഇവയ്‌ക്കൊപ്പം,കോവിഡ് നിയന്ത്രണത്തിനായി ദേശീയതലത്തിൽ പിന്തുടരേണ്ട നടപടികളും, കാര്യാലയങ്ങൾ,തൊഴിലിടങ്ങൾ,വ്യവസായശാലകൾ,മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം,ശുചിത്വം എന്നിവ സംബന്ധിച്ച്‌ ഉറപ്പാക്കേണ്ട നടപടിക്രമങ്ങളും (SOP) മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ഈ നിർദേശങ്ങൾക്കൊപ്പം , ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം (MoHFW) പുറത്തിറക്കുന്ന ആരോഗ്യ \ ഹെൽത്ത് പ്രോട്ടോകോളുകളും പാലിക്കാൻ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ബാധ്യസ്ഥരുമാണ്.

എന്നാൽ ഈ പുതുക്കിയ മാർഗനിർദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിലൂടെ ചില ആശങ്കകൾ രൂപപ്പെട്ടിട്ടുണ്ട്.ചില മാധ്യമങ്ങളും,ഉത്‌പാദനസൗകര്യമുള്ള കമ്പനികളും ഈ ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.ഇവയിൽ ചിലത് താഴെ നല്കുനന്നു.

> കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട തൊഴിലാളിയെ വ്യവസായശാലയ്ക്കുള്ളിൽ കണ്ടാൽ,സംസ്ഥാന ഭരണകൂടം. CEOയെ തടവിലാക്കുന്നത് ഉൾപ്പെടെയുള്ള  നിയമനടപടികൾ കമ്പനിക്കെതിരെ സ്വീകരിക്കും.
> ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ,വ്യവസായശാലയുടെ പരിസരം മൂന്നുമാസത്തേയ്ക്ക് സീൽ ചെയ്യും.
>പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയാൽ വ്യവസായശാല രണ്ട്  ദിവസത്തേയ്ക്ക് അടച്ചിടും. എല്ലാ പ്രതിരോധ തയ്യാറെടുപ്പുകളും സ്വീകരിച്ചാൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കാനാവൂ.

എന്നാൽ ഇവയെല്ലാം തെറ്റായ ആശങ്കകൾ മാത്രമാണ്. പുതുക്കിയ മാർഗനിർദേശങ്ങളിൽ മുകളിൽ പറഞ്ഞപ്രകാരം യാതൊരുവിധ വ്യവസ്ഥകളുമില്ല എന്ന വ്യക്തമാക്കിയിട്ടുണ്ട് .അതുകൊണ്ട് തന്നെ ഈ ആശങ്കകൾ അടിസ്ഥാനമില്ലാത്തവയാണ്. രോഗവ്യാപനമേഖലകളിൽ ഉൾപ്പെടാത്ത കാലത്തോളം,മുൻപ് തന്ന ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പുതുക്കിയ മാർഗനിർദേശങ്ങൾ ഈ ഇളവുകൾ വെട്ടിക്കുറയ്ക്കുന്നില്ല.

അതുകൊണ്ട് തന്നെ, രോഗവ്യാപനമേഖലകൾക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവർത്തനത്തിന് പുതിയതോ,പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല.ഈ മാസം 15 നു മുൻപ് പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാവുക

ലോക് ഡൗൺ കാലയളവിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തികൾ പുനരാരംഭിക്കുന്നതിന് പുതിയ ലൈസൻസോ,നിയമപരമായ അനുവാദമോ ആവശ്യമില്ല.എന്നാൽ ഈ അവസരങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തനചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്.


രാജ്യത്തെ ഉത്പാദക  -വാണിജ്യ സ്ഥാപനങ്ങളുടെ അധികാരസമിതികളെ അധിക്ഷേപിക്കാൻ ലോക് ഡൗൺ നടപടികളെപ്പറ്റിയുള്ള മാർഗനിർദേശങ്ങൾ  ദുരുപയോഗപ്പെടുത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ഇതുസംബന്ധിച്ച് മന്ത്രാലയം സംസ്ഥാന -കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശങ്ങളും നൽകിക്കഴിഞ്ഞു.

****



(Release ID: 1617699) Visitor Counter : 199