ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാര്യക്ഷമമായ ഇടപെടലുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം

प्रविष्टि तिथि: 21 APR 2020 12:34PM by PIB Thiruvananthpuram



കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം. 2020 മാര്‍ച്ച് 31 നു മുമ്പ് നല്‍കാന്‍ സാധിക്കാതെ വന്ന ദേശീയ ഫെലോഷിപ്പുകളുടെയും ഉന്നത തല സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രീ - മെട്രിക്, പോസ്റ്റ് - മെട്രിക് സ്‌കോളര്‍ഷിപ്പ് തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ ഫണ്ടില്‍ കുറവുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹൈക്കമ്മീഷനുകള്‍ വഴി നല്‍കുന്ന അപേക്ഷകള്‍ക്കു മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19 മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക്  ആശ്വാസമേകുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പദ്ധതികളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. വന്‍ ധന്‍ വികാസ്  കേന്ദ്രയിലെ അംഗങ്ങള്‍ക്കായി യുണിസെഫുമായി സഹകരിച്ച് ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകള്‍ ഇതിനകം തന്നെ ഭക്ഷ്യധാന്യങ്ങളും പാചകം ചെയ്ത ഭക്ഷണവും സഞ്ചരിക്കുന്ന ചികിത്സാകേന്ദ്രങ്ങള്‍ വഴിയുള്ള ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള 2019- 20 ലേയ്ക്കുള്ള സഹായം ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ വെബ്സൈറ്റിലൂടെ ചൂണ്ടിക്കാട്ടാമെന്നും ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം അറിയിച്ചു.

ചെറുകിട വന വിഭവങ്ങള്‍  കുറഞ്ഞ താങ്ങുവില നല്‍കി സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രി നേരത്തെ കത്തയച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതികള്‍ സജ്ജമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ മൂന്നു സമിതികളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും (ഇ എം ആര്‍ എസ്) ഡേ ബോര്‍ഡിങ് സ്‌കൂളുകളും  (ഇ എം ഡി ബി എസ്) അടച്ചു പൂട്ടാനും മന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഹോസ്റ്റലുകളില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്


(रिलीज़ आईडी: 1616664) आगंतुक पटल : 327
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada