പ്രധാനമന്ത്രിയുടെ ഓഫീസ്
സിവില്‍ സര്‍വീസ് ദിനത്തില്‍ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍; സര്‍ദാര്‍ പട്ടേലിനു ശ്രദ്ധാഞ്ജലി.
प्रविष्टि तिथि:
21 APR 2020 10:42AM by PIB Thiruvananthpuram
ന്യൂഡല്‍ഹി, ഏപ്രില്‍ 21, 2020:
സിവില്‍ സര്‍വീസ് ദിനമായ ഇന്ന് രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേർന്നു . രാജ്യത്ത് ഭരണനിര്‍വഹണ ചട്ടക്കൂടിനു രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
'' സിവില്‍ സര്‍വീസ് ദിനമായ ഇന്ന് മുഴുവന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൊവിഡ്19നെ ഇന്ത്യ വിജയകരമായി പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ആവശ്യക്കാരെ സഹായിക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്താനും അവര്‍ മുഴുവന്‍സമയ പ്രവര്‍ത്തനങ്ങളിലാണ്.
നമ്മുടെ ഭരണനിര്‍വഹണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും അത് പുരോഗതിയിലും കാരുണ്യത്തിലും ഊന്നുന്നതാക്കുകയും ചെയ്ത മഹാനായ സര്‍ദാര്‍ പട്ടേലിന് ഈ സിവില്‍ സര്‍വീസ് ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു''. പ്രധാനമന്ത്രി പറഞ്ഞു.
(रिलीज़ आईडी: 1616618)
आगंतुक पटल : 225
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada