PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 19.04.2020

Posted On: 19 APR 2020 6:40PM by PIB Thiruvananthpuram

 

 

ഇതുവരെ: 

·    രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 15,712 കോവിഡ് 19 കേസുകള്‍; 2231 പേര്‍ 
·    രോഗമുക്തരായി
·    കോവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍
·    ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ - കൊമേഴ്‌സ് കമ്പനികളുടെ അവശ്യ വസ്തുക്കള്‍ അല്ലാതെയുള്ളവയുടെ വിതരണത്തിന് നിരോധനം തുടരും
·    സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
·    ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ 16.01 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട്  വിതരണം ചെയ്തത് 36,659 കോടിയിലേറെ രൂപ
·    ആഭ്യന്തര യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കലില്‍ തീരുമാനമായില്ല
·    ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പെന്‍ഷന്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല
·    കപ്പലുകളിലോ അന്തര്‍ വാഹിനികളിലോ എയര്‍ സ്‌റ്റേഷനുകളിലോ കോവിഡ് 19 
·    കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ നാവിക സേന; കോവിഡ് ബാധിച്ച 
·    26 നാവികരുള്ളത് തീരദേശ സ്ഥാപനത്തില്‍.

 

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
രാജ്യത്ത് ഇതുവരെ 15,712 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. 2231 പേര്‍ സുഖം പ്രാപിച്ചു. അതായത് ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 14.19 ശതമാനം. കേന്ദ്ര സംസ്ഥാന തലങ്ങളില്‍ പ്രത്യേക കോവിഡ് 19 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറവായ മേഖലകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. എന്നാല്‍, തീവ്ര രോഗ ബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ല. പ്രാദേശിക തലത്തിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്  സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ നേതൃത്വവും കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കാം. മരുന്നു പരിശോധന, വാക്‌സിനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉന്നത  തല ശാസ്ത്ര ദൗത്യ സേനയ്ക്കും രൂപം നല്‍കി.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1616084

ഇ - കൊമേഴ്‌സ് കമ്പനികളുടെ അവശ്യ വസ്തുക്കള്‍ അല്ലാതെയുള്ളവയുടെ വിതരണത്തിന് നിരോധനം
അവശ്യ വസ്തുക്കള്‍ അല്ലാതെയുള്ള സാമഗ്രികള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ- കൊമേഴ്‌സ് കമ്പനികള്‍ വിതരണം ചെയ്യുന്നതിനുള്ള നിരോധനം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615967

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായം, കൃഷി, നിര്‍മ്മാണം, മറ്റ് മേഖലകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സര്‍ക്കാരുകള്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 2020 ഏപ്രില്‍ 20 മുതല്‍ വിവിധ മേഖലകളില്‍ ലോക് ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ആ മേഖലകളില്‍ ഇവര്‍ക്കു ജോലി ചെയ്യാം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616034

ഏപ്രില്‍ 20 മുതല്‍ ലോക് ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെയും കുറിച്ചു സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  നിര്‍ദേശം
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ നിലവിലെ  സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. ഏപ്രില്‍ 20 മുതല്‍ ലോക്ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെയും കുറിച്ചു സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616061

ആഭ്യന്തര യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കല്‍ : തീരുമാനമായില്ല
ആഭ്യന്തര യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615966

പെന്‍ഷന്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
കോവിഡ് 19 ന്റെയും തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കുറയ്ക്കാനും നിര്‍ത്തലാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെന്‍ഷന്‍ കുറവു വരുത്തുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ലെന്ന് കേന്ദ്ര പഴ്സണല്‍, പൊതു പരാതി പരിഹാര, പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615966

കോവിഡ് 19 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിലയിരുത്തി ശ്രീ. അമിത് ഷാ
കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ അവലോകനം ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കണ്‍ട്രോള്‍ റൂം. സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615874

കോവിഡ് 19 വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ നാവിക സേന സജ്ജം
മുംബൈയില്‍ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട് ഐസൊലേഷനില്‍ പ്രവേശിപ്പിച്ച  26 നാവികര്‍ ഐഎന്‍എസ് ആംഗ്രെയുടെ ഭാഗമാണ്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലോ അന്തര്‍വാഹിനികളിലോ എയര്‍ സ്റ്റേഷനിലോ കോവിഡ് 19 ന്റെ ഒരു കേസും ഇതുവരെ ഉണ്ടായിരുന്നില്ല. നാവികസേന കോവിഡ് 19 പോരാട്ടത്തിന് സജ്ജമാണ്. ദേശീയ ദൗത്യത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധമാണ് നാവികസേന.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615814

കോവിഡ് 19 ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ 16.01 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട്  വിതരണം ചെയ്തത് 36,659 കോടിയിലേറെ രൂപ; ഇത് സാധ്യമാക്കിയത് പൊതു ധനകാര്യ നിര്‍വഹണ സംവിധാനത്തിലൂടെ
മുഴുവന്‍ ചിലവും കേന്ദ്ര ഗവണ്മെന്റ് വഹിക്കുന്ന കേന്ദ്രപദ്ധതികള്‍, പദ്ധതി ചിലവിന്റെ നിശ്ചിത ശതമാനം വഹിക്കുന്ന കേന്ദ്ര സഹായ പദ്ധതികള്‍, സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്ര ധന സഹായം എന്നിവയ്ക്ക് കീഴിലാണ് തുക വിതരണം ചെയ്തത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616114

 

സിബിഡിടി ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു
കോവിഡ് 19 മഹാമാരി മൂലം, കേന്ദ്ര ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ക്കുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയതിന്റെ പൂര്‍ണ ആനൂകൂല്യം നികുതി ദായകര്‍ക്കും ലഭിക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2019 - 20 സാമ്പത്തിക വര്‍ഷത്തെ (2020  21 മൂല്യ നിര്‍ണയ വര്‍ഷം) ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌ക്കരിക്കുന്നു. ഈ മാസം അവസാനത്തോടെ ഇത് വിജ്ഞാപനം ചെയ്യും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616129

റാബി വിളകളുടെ വിളവെടുപ്പിനും വേനല്‍ക്കാല വിളകള്‍ വിതയ്ക്കുന്നതിനും ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമില്ല
കോവിഡ് വെല്ലുവിളി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തിനു പ്രതീക്ഷയേകുന്ന ഘടകം കാര്‍ഷിക മേഖലയാണ്. പ്രതികൂല സാഹചര്യങ്ങളിലും കാര്‍ഷിക മേഖലയ്ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616029

കോവിഡ് 19: ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ സഞ്ചരിച്ചത് 2,87,061 കിലോമീറ്റര്‍
ലൈഫ് ലൈന്‍ ഉഡാനു കീഴില്‍ എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഐഎഎഫ്, സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവയുടെ 288 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ഇന്നു വരെ കയറ്റി അയച്ചത് 479.55 ടണ്‍ സാമഗ്രികളാണ്. വിമാനങ്ങള്‍ ഇതിനകം 2,87,061 കിലോമീറ്റര്‍ സഞ്ചരിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1616007

ലോക്ക് ഡൗണ്‍ സമയത്ത് റെയില്‍വെ വിവിധ ഇടങ്ങളില്‍ എത്തിച്ചത് 1150 ടണ്‍ ചികിത്സാ സാമഗ്രികള്‍
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചികിത്സാ സാമഗ്രികളുടെ തടസമില്ലാത്ത നീക്കം ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്കു തീവണ്ടികളിലൂടെ രാജ്യമെമ്പാടും മരുന്നുകള്‍, മുഖാവരണങ്ങള്‍, മറ്റ് ചികിത്സാ സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നു.  18.04.2020 വരെ ഇന്ത്യന്‍ റെയില്‍വേ 1150 ടണ്‍ 1150 ടണ്‍ ചികിത്സാ സാമഗ്രികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1616028

ചെരുപ്പു വിപണിയിലെ പ്രതിസന്ധികള്‍ നേരിടാന്‍ പിന്തുണ ഉറപ്പു നല്‍കി ശ്രീ. നിതിന്‍ ഗഡ്കരി
കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പാദരക്ഷാ വിപണിയിലും പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പു നല്‍കി കേന്ദ്ര ചെറുകിട വ്യവസായ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615779

2020 ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗ്രാമ വികസന മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തിരാജ്, കൃഷി, കാര്‍ഷിക ക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിങ് തോമര്‍
പി എം എ വൈ (ജി), പി എം ജി എസ് വൈ, എന്‍ ആര്‍ എല്‍ എം, എം ജി  എന്‍ ആര്‍ ഇ ജി എസ് എന്നിവയുടെ കീഴില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പു വരുത്തണമെന്ന് ശ്രീ. നരേന്ദ്ര സിംഗ് തോമര്‍. എന്‍ ആര്‍ എല്‍ എമ്മിന് കീഴിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ സുരക്ഷയ്ക്കായുള്ള മുഖാവരണങ്ങള്‍, സാനിറ്റൈസറുകള്‍, സോപ്പുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനെയും നിരവധി സമൂഹ അടുക്കളകള്‍ കൈകാര്യ ചെയ്യുന്നതിനെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615947

കൊറോണ പോരാളികളെ ആദരിക്കാന്‍ പ്രത്യേക ദീപവിതാനമൊരുക്കി ചെങ്കോട്ടയും കുത്തബ് മിനാറും ഹുമയൂണിന്റെ ശവകുടീരവും
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡല്‍ഹി സര്‍ക്കിളാണ് കൊറോണ യോദ്ധാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചത്. ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായാണ്  ചെങ്കോട്ട, കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം എന്നിവിടങ്ങളില്‍ പ്രത്യേക ദീപവിതാനം ഒരുക്കിയത്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615962

കോവിഡ് 19 നെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കി കാര്‍വാറിലെ ഇന്ത്യന്‍ നാവികസേന ആശുപത്രി പതഞ്ജലി
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615976

അണുബാധ തടയുന്നതിനായുള്ള പ്രത്യേക ട്രൈബോ ഇ മാസ്‌കുകള്‍ വികസിപ്പിച്ച് സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615785

 

****



(Release ID: 1616178) Visitor Counter : 261