ആഭ്യന്തരകാര്യ മന്ത്രാലയം

മെയ് 3 വരെ വിസ നിരോധനം തുടരും

Posted On: 17 APR 2020 9:03PM by PIB Thiruvananthpuram



രാജ്യത്ത് കോവിഡ്‌ 19 ബാധ പടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്ര, ഔദ്യോഗിക, യുഎൻ , അന്താരാഷ്ട്ര സംഘടനകൾ, തൊഴിൽ എന്നിവ ഒഴികെയുള്ള എല്ലാ വിസകളുടെയും നിരോധനം 2020 മെയ് 3 വരെ നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

107 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളിലൂടെ ഇന്ത്യയിലേക്കുള്ള എല്ലാ സഞ്ചാരവും 2020 മെയ് 3 വരെ നിർത്തിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ചരക്കുകളും അവശ്യ വസ്തുക്കളും  എത്തിക്കുന്ന വാഹനങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ,  ട്രെയിനുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. വിമാനങ്ങളിലെ ക്രൂ, നാവികൻ, ഡ്രൈവർ, സഹായി, ക്ലീനർ തുടങ്ങിയവരെ കോവിഡ്‌ 19 പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

***


(Release ID: 1615629) Visitor Counter : 220