തൊഴില്‍, ഉദ്യോഗ മന്ത്രാലയം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി ഇ.പി.എഫ്.ഒ 15 ദിവസത്തിനുള്ളില്‍  3.31 ലക്ഷം കോവിഡ് -19 ക്ലെയിമുകള്‍ തീര്‍പ്പാക്കി950 കോടിയോളം രൂപ വിതരണം ചെയ്തു

Posted On: 16 APR 2020 5:48PM by PIB Thiruvananthpuram

 

കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പാക്കേജില്‍പ്പെടുത്തി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ പ്രത്യേക അവസരംനല്‍കിയിരുന്നു. കഴിഞ്ഞ മാസം 28നു കേന്ദ്ര ഗവണ്‍മെന്റ്ു പ്രഖ്യാപിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റ ഭാഗമായി വെറും പതിനഞ്ചു ദിവസംകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 3.31 ലക്ഷം ക്ലെയിമുകള്‍ തീര്‍പ്പാക്കി 946.49 കോടി രൂപ വിതരണം ചെയ്തു. ഇതിനു പുറമേ, ഈ സ്‌കീമില്‍പ്പെടുത്തി ഒഴിവുനല്‍കിയ പിഎഫ് ട്രസ്റ്റുകള്‍ 284 കോടി രൂപ വിതരണം ചെയ്തു. സ്രോതസ്സില്‍ നിന്നുള്ള നികുതി ശേഖരണത്തില്‍ നിന്നുള്ളതായിരുന്നു ഇതില്‍ മുഖ്യം.

ഇതുപ്രകാരം, മൂന്നു മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ആകെത്തുകയോ നിലവിലെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 75 ശതമാനമോ, ഏതാണോ കുറവ് അതാകും നോണ്‍ റീഫണ്ടബിള്‍ തുകയായി നല്‍കുക. കുറഞ്ഞ തുകയ്്ക്കു വേണ്ടി പിഎഫ് അംഗത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. മുന്‍കൂറായി നല്‍കുന്ന ഇതിന് വരുമാന നികുതി ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം അംഗങ്ങള്‍ക്കു പ്രയോജനകരമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇപിഎഫ്ഒ, ഇപ്പോഴത്തെ സാഹചര്യത്തില്‍ അവശ്യസേവന മേഖല എന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അംഗങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ഈ സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ സേവനം മുഖേന ലഭിക്കുന്നത് ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ വളരെ സഹായകമാണ്.

***(Release ID: 1615161) Visitor Counter : 245