സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കോവിഡ് 19 പ്രതിരോധം: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ഇരട്ട ആവരണമുള്ള പ്രത്യേക മുഖാവരണം വികസിപ്പിച്ചു

ജമ്മു കശ്മീരില്‍  7.5 ലക്ഷം മുഖാവരണം വിതരണം ചെയ്യും

Posted On: 12 APR 2020 5:31PM by PIB Thiruvananthpuram

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍( കെ.വി.ഐ.സി) ഇരട്ട ആവരണമുള്ള പ്രത്യേക മുഖാവരണം(ഫേസ് മാസ്‌ക്) വികസിപ്പിച്ചു. ആവശ്യാനുസരണം വിതരണം ചെയ്യാനായി ഈ മുഖാവരണം വലിയ തോതില്‍ തയാറാക്കി വരികയാണ്. ഇതിന് പുറമെ നിലവില്‍ 7.5 ലക്ഷം മുഖാവരണം ജമ്മു കശ്മീരില്‍ വിതരണം ചെയ്യാനായി കമ്മീഷന്‍ സംഭരിച്ചു കഴിഞ്ഞു. ഏഴു  ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും മൂന്നു മടക്കുകളിലായി തുന്നിയിട്ടുള്ള മുഖാവരം കെട്ടുന്നതരത്തിലുള്ളതാണ്.

പ്രത്യേകതരം ഖാദി തുണി കൊണ്ട് നിര്‍മിച്ച മുഖാവരണം ഉള്ളിലുള്ള ഈര്‍പ്പം 70 ശതമാനം വരെ പുറത്തേക്ക് വരുന്നത് തടയുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ സക്‌സേന പറഞ്ഞു. വിപണിയില്‍ കിട്ടുന്ന മറ്റു മാസ്‌കുകളെ അപേക്ഷിച്ച് അനായാസ വായു സഞ്ചാരം ഉറപ്പാക്കുന്നതും കൈവശം സൂക്ഷിക്കാന്‍ എളുപ്പവുമാണ്.
ഇവ വീണ്ടും കഴുകി ഉപയോഗിക്കാമെന്നതും  മണ്ണില്‍ ജീര്‍ണിച്ചുചേരുമെന്നതും  ഇതിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നതിനായി 500 ഖാദി മാസ്‌ക്  വീതം സൗജന്യമായി ജില്ലാ കലക്ടര്‍മാര്‍ക്ക് എത്തിച്ചു നല്‍കണമെന്നും കീഴ്ഖാദി ഘടകങ്ങള്‍ക്ക് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്റെ കീഴിലുളള 2400 ഓളം സ്ഥാപനങ്ങളിലൂടെ 12 ലക്ഷം മുഖാവരണങ്ങള്‍ വിതരണം ചെയ്യും. ഇതുനുസരിച്ചുള്ള വിതരണം തുടങ്ങിക്കഴിഞ്ഞു.
 

***


(Release ID: 1613704) Visitor Counter : 252