രാസവസ്തു, രാസവളം മന്ത്രാലയം

പ്രധാനമന്ത്രി ജന്‍ ഔഷധി  കേന്ദ്രങ്ങളിലെ  ജീവനക്കാര്‍ കൊറോണ പോരാളികളായി പ്രവർത്തിക്കുന്നു: കേന്ദ്ര  സഹ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ 

Posted On: 12 APR 2020 5:21PM by PIB Thiruvananthpuram

ന്യൂഡൽഹി , ഏപ്രിൽ 12 , 2020 

കോവിഡ് രോഗവ്യാപനത്തിന്റെ ദുര്‍ഘടമായ സാഹചര്യത്തിലും പ്രധാനമന്ത്രി ജന്‍ ഔഷധികേന്ദ്രങ്ങളിലെ (പിഎംജെകെ) ജീവനക്കാര്‍ കൊറോണ പോരാളികളായി പ്രവർത്തിക്കുന്നുഎന്ന് കേന്ദ്ര രാസവസ്തു- രാസവവള സഹ മന്ത്രി ശ്രീ മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
രാജ്യമൊട്ടാകെയുള്ള 6300 ഓളം ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ മിതമായ വിലയില്‍  മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തെ പിഎംജെകെ മരുന്നുസംഭരണ കേന്ദ്രങ്ങള്‍ നിലവിലെസാഹചര്യത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരികയാണ്.
കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഭാരതീയ  ജന്‍ ഔഷധി കേന്ദ്രങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ നിലവാരമുള്ള ജനറിക് മരുന്നുകള്‍ മിതമായ വിലയില്‍ രാജ്യത്തെ എല്ലാ സാധാരണക്കാര്‍ക്കും വിതരണം ചെയ്യുന്നുണ്ട്.
നിലവില്‍ രാജ്യത്ത് 726 ജില്ലകളിലായി 6300 ലേറ പിഎംജെകെ കേന്ദ്രങ്ങൾ ആണ് പ്രവര്‍ത്തിക്കുന്നത്.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഗുരുഗ്രാമിലെ കേന്ദ്രസംഭരണകേന്ദ്രത്തിന് പുറമെ ഗുവാഹട്ടിയിലും ചെന്നൈയിലുമുളള പ്രദേശിക സംഭരണശാലകളും 50ഓളം വിതരണക്കാരും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണ്.
സമീപത്തെ ജന്‍ഔഷധി കേന്ദ്രം ഏതെന്ന് കണ്ടെത്തുന്നതിനും മരുന്നിന്റെ ലഭ്യതയേയും വിലയേയും കുറിച്ച് അറിയുന്നതിനും 'ജന്‍ഔഷധി സുഖം' എന്ന മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐ ഫോണ്‍ സ്‌റ്റോറില്‍ നിന്നോ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ബോധവല്‍ക്കരണ ആശയങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍@pmbjpbppi ഫോളോ ചെയ്താൽ വിവരങ്ങള്‍ ലഭിക്കുന്നതാണ്.



(Release ID: 1613671) Visitor Counter : 380