വിദ്യാഭ്യാസ മന്ത്രാലയം

ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം  മെച്ചപ്പെടുത്തുന്നതിന് ആശയ സമാഹരണം നടത്തുന്നു




ഒരാഴ്ച നീളുന്ന 'ഭാരത് പഠേ ഓണ്‍ലൈന്‍' പ്രചാരണപരിപാടിക്ക് തുടക്കം

Posted On: 10 APR 2020 2:43PM by PIB Thiruvananthpuram

  
ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിന് ''ഭാരത് പഠേ ഓണ്‍ലൈന്‍'' എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടിക്ക്
 കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് തുടക്കം കുറിച്ചു.

bharatpadheonline.mhrd[at]gmail[dot]com എന്ന ഇമെയിലിലൂടെയോ # BharatPadheOnline എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ട്വിറ്ററിലൂടെയോ 2020 ഏപ്രില്‍ 16   വരെ ആശയങ്ങള്‍ പങ്കുവയ്ക്കാം. ട്വിറ്ററിലൂടെ ആശയങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ @HRDMinistry, @DrRPNishank എന്നിവ ടാഗ് ചെയ്യേണ്ടതാണ്.
 

നിലവിലെ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളിലുള്ള ന്യൂനതകളെ കുറിച്ചും അവ എങ്ങനെ കൂടുതല്‍ ആകര്‍ഷകമാക്കാമെന്നതിനെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാമെന്ന് കേന്ദ്രമന്ത്രി ശ്രീ രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് പറഞ്ഞു. ഒരു മാതൃക ഓണ്‍ലൈന്‍ പഠന സംവിധാനം എങ്ങനെയായിരിക്കണമെന്നും നിലവിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതികള്‍ എന്തൊക്കെയാണെന്നും അധ്യാപകര്‍ക്ക് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RRTN/IE/BSN


(Release ID: 1612985) Visitor Counter : 424